ആര്‍മിയില്‍ ഓഫിസറാകാം
text_fieldsഇന്ത്യന്‍ ആര്‍മിയില്‍ നാലു വര്‍ഷത്തെ അടിസ്ഥാന സൈനിക പരിശീലനത്തിനും സാങ്കേതിക പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. 2017 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സിനാണ് ഇപ്പോള്‍ അപേക്ഷിക്കാനാവുക. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ആകെ 90 ഒഴിവുകളാണുള്ളത്. അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലാണ് നിയമനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പെര്‍മനന്‍റ് കമീഷനില്‍ ലെഫ്റ്റനന്‍റ് റാങ്കില്‍ നിയമനം ലഭിക്കും.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പ്ളസ് ടു തലത്തില്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. മൂന്നു വിഷയങ്ങള്‍ക്കും കൂടി 70 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഇതോടൊപ്പം നിഷ്കര്‍ഷിക്കുന്ന ശാരീരിക യോഗ്യതകളും നേടിയിരിക്കണം.
പ്രായപരിധി: 1997 ജൂലൈ ഒന്നിനും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
പരിശീലനം: രണ്ടു ഘട്ടങ്ങളിലായി ആകെ അഞ്ചു വര്‍ഷമാണ് പരിശീലനം. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തെ അടിസ്ഥാന സൈനിക പരിശീലനവും മൂന്ന് വര്‍ഷത്തെ സാങ്കേതിക പരിശീലനവും നല്‍കും. രണ്ടാം ഘട്ടത്തില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് കമീഷന്‍ ട്രെയ്നിങ്ങുമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. www.joinindianarmy.nic.in എന്ന വെബ്സൈറ്റിലെ “online application” ലിങ്ക് വഴി അപേക്ഷിക്കാം. നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി വായിച്ചു മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. പൂരിപ്പിച്ച അപേക്ഷകളുടെ രണ്ടു കോപ്പി പ്രിന്‍റൗട്ട് എടുക്കണം. ഇതില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് ആവശ്യമായ രേഖകളോടൊപ്പം അഭിമുഖത്തിന് ഹാജരാകുമ്പോള്‍ കൊണ്ടുപോവണം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി: ജൂണ്‍ 30. ഇന്‍റര്‍വ്യൂ സെന്‍റര്‍, മറ്റു വിവരങ്ങള്‍ എന്നിവക്ക് 01126175473 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.