ദേനാ ബാങ്കില്‍ 48 സ്പെഷലിസ്റ്റ് ഓഫിസര്‍
text_fieldsദേനാ ബാങ്കില്‍ വിവിധ തസ്തികകളിലെ 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജര്‍, മാനേജര്‍, കമ്പനി സെക്രട്ടറി ഒഴിവുകളിലേക്കാണ് നിയമനം.
തസ്തിക, ഒഴിവുകള്‍, യോഗ്യത
ചീഫ് മാനേജര്‍ (ഐ.ടി): ഒരു ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ളെങ്കില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും എട്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ചീഫ് മാനേജര്‍ (ഓപറേഷന്‍ റിസ്ക്): ഒരു ഒഴിവ്. ഇക്കണോമിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ ബിരുദാനന്തരബിരുദവും ആറു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ചീഫ് മാനേജര്‍ (ക്രെഡിറ്റ് റിസ്ക്): ഒരു ഒഴിവ്. ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം അല്ളെങ്കില്‍ ഫിനാന്‍സില്‍ എം.ബി.എയും ആറു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മാനേജര്‍ (മോഡല്‍ ഡെവലപ്മെന്‍റ്): രണ്ട് ഒഴിവ്. സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തരബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മാനേജര്‍ (ഓപറേഷന്‍ റിസ്ക് മാനേജ്മെന്‍റ്): ഒരു ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മാനേജര്‍ (മാര്‍ക്കറ്റ് റിസ്ക് മാനേജ്മെന്‍റ്): ഒരു ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഫിനാന്‍ഷ്യല്‍ റിസ്ക് മാനേജ്മെന്‍റില്‍ സര്‍ട്ടിഫിക്കറ്റും.
മാനേജര്‍ (സി.എ/ഐ.സി.ഡബ്ള്യു.എ): 17 ഒഴിവ്. സി.എ/ഐ.സി.ഡബ്ള്യു.എ പരീക്ഷ പാസായിരിക്കണം.
മാനേജര്‍ (സെക്യൂരിറ്റി): 23 ഒഴിവുകള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
കമ്പനി സെക്രട്ടറി: ഒരു ഒഴിവ്. 50 ശതമാനത്തില്‍ കുറയാത്ത ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പും.
തെരഞ്ഞെടുപ്പ്: ചീഫ് മാനേജര്‍, മാനേജര്‍ (സെക്യൂരിറ്റി), കമ്പനി സെക്രട്ടറി തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. മറ്റു തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ട്. ബംഗളൂരുവാണ് കേരളത്തിനടുത്തുള്ള പരീക്ഷാകേന്ദ്രം.
അപേക്ഷിക്കേണ്ട വിധം: www.denabank.com എന്ന വെബ്സൈറ്റില്‍ ‘Dena Bank Recruitment Project
for Specialist Officers 2016’ ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകളുടെ പ്രിന്‍റൗട്ട് അയക്കേണ്ടതില്ല. 400 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ഡി വിഭാഗങ്ങള്‍ക്ക് 50 രൂപ. അവസാന തീയതി: ജൂണ്‍ 26. വിവരങ്ങള്‍ക്ക്: www.denabank.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.