Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവ്യോമസേനയില്‍...

വ്യോമസേനയില്‍ കമീഷന്‍ഡ് ഓഫിസര്‍

text_fields
bookmark_border
വ്യോമസേനയില്‍ കമീഷന്‍ഡ് ഓഫിസര്‍
cancel
വ്യോമസേനയില്‍ കമീഷന്‍ഡ് ഓഫിസറാകാന്‍ അവസരം. മെറ്റീരിയോളജിക്കല്‍ ബ്രാഞ്ചില്‍ ജൂലൈ 2017ന് ആരംഭിക്കുന്ന കോഴ്സിനാണ് പ്രവേശം.
 മെറ്റീരിയോളജി ബ്രാഞ്ചില്‍ പെര്‍മനന്‍റ് കമീഷന്‍ (പുരുഷന്മാര്‍ മാത്രം), ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) എന്നിവയിലാണ് അവസരം. 
യോഗ്യത: ഏതെങ്കിലും സയന്‍സ് വിഷയത്തിലോ കണക്കിലോ ജ്യോഗ്രഫിയിലോ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലോ എന്‍വയണ്‍മെന്‍റല്‍ സയന്‍സിലോ അപൈ്ളഡ് ഫിസിക്സിലോ ഓഷ്യാനോഗ്രഫിയിലോ മെറ്റീരിയോളജിയിലോ അഗ്രികള്‍ചറല്‍ മെറ്റീരിയോളജിയിലോ എക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റിലോ ജിയോഫിസിക്സിലോ എന്‍വയണ്‍മെന്‍റല്‍ ബയോളജിയിലോ മൊത്തം 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ മാത്സും ഫിസിക്സും നിര്‍ബന്ധമായും പഠിച്ചിരിക്കണം. 55 ശതമാനം മാര്‍ക്കും നേടിയിരിക്കണം. 
യോഗ്യതാപരീക്ഷയുടെ അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. 
2017 ജൂലൈ ഒന്നിന് 20നും 26നും ഇടയിലായിരിക്കണം പ്രായം. കായികക്ഷമത അനിവാര്യം. 
തെരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ ഡറാഡൂണ്‍, മൈസൂരു, ഗാന്ധിനഗര്‍, വാരാണസി തുടങ്ങിയിടങ്ങളിലെ എയര്‍ഫോഴ്സ് ടെസ്റ്റിങ് ബോര്‍ഡുകളിലൊന്നില്‍ രണ്ടുഘട്ട പരിശോധനക്ക് ക്ഷണിക്കും. ഇന്‍റലിജന്‍സ് ടെസ്റ്റുള്‍പ്പെടെയാണ് ആദ്യഘട്ടം. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍. ന്യൂഡല്‍ഹിയിലോ ബംഗളൂരുവിലോ ആയിരിക്കും വൈദ്യപരിശോധന. 
അപേക്ഷ: നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ  POST BAG NO. 001, NIRMAN BHAWAN POST OFFICE, NEW DELHI-110106 എന്ന വിലാസത്തില്‍ സാധാരണ തപാലില്‍ അയക്കുക. APPLICATION FOR METEOROLOGY BRANCH COURSES COMMENCING IN JULY2017 എന്ന് കവറിന് പുറത്തെഴുതണം. 2017 ജൂലൈ ആദ്യവാരമായിരിക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം. 52 ആഴ്ചയാണ് പരിശീലനം. 
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16. അപേക്ഷാ മാതൃകക്കും കൂടുതല്‍ വിവരങ്ങള്‍ക്കും http://careerairforce.nic.in. ഫോണ്‍: 1800-11-2448
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story