Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാങ്ക് ഓഫ്...

ബാങ്ക് ഓഫ് ഇന്ത്യയില്‍  77 ഒഴിവുകള്‍

text_fields
bookmark_border
ബാങ്ക് ഓഫ് ഇന്ത്യയില്‍  77 ഒഴിവുകള്‍
cancel

മുംബൈയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 77 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും താഴെ:
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് (20): യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കിയവരോ ഫൈനല്‍ പരീക്ഷയെഴുതിയവരോ ആയിരിക്കണം.  
റിസ്ക് അനലിസ്റ്റ് (നാല്): യോഗ്യത: ബിരുദം, മാനേജ്മെന്‍റില്‍ പി.ജി/പി.ജി ഡിപ്ളോമ/ റിസ്ക് മാനേജ്മെന്‍റില്‍ സ്പെഷലൈസേഷനോടുകൂടി ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി.ജി,/ ഐ.സി.ഡബ്ള്യു.എ/ സി.എ പാസ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം
ലോ ഓഫിസര്‍(അഞ്ച്): യോഗ്യത: 60ശതമാനം മാര്‍ക്കോടെ നിയമബിരുദവും സംസ്ഥാന ബാര്‍ കൗണ്‍സിലില്‍ എന്‍റോള്‍മെന്‍റും. അഭിഭാഷകനായോ പ്രമുഖ ബാങ്കുകളില്‍ നിയമോപദേശകനായോ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (42): യോഗ്യത: 60ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലകമ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ബിരുദം/ എം.സി.എ, അല്ളെങ്കില്‍ ഡി.ഒ.ഇ.എ.സി.സി സൊസൈറ്റിയുടെ എ ലെവല്‍ യോഗ്യതയുള്ള ബിരുദം, ഐ.ടി മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ളെങ്കില്‍ ഏതെങ്കിലും ബാങ്കില്‍ ഐ.ടി ഓഫിസറായി മൂന്നു വര്‍ഷത്തെ പരിചയം.
ടെക്നിക്കല്‍ ഓഫിസര്‍ (പ്രിമൈസസ്-രണ്ട്) : യോഗ്യത: സിവില്‍ ബിരുദം, ടെക്നിക്കല്‍ ഓഫിസറായി  മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം
ടെക്നിക്കല്‍ ഓഫിസര്‍ (അപ്രൈസല്‍സ്-രണ്ട്): യോഗ്യത: ടെക്സ്റ്റൈല്‍സ്/ കെമിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ പ്രൊഡക്ഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ മെറ്റലര്‍ജിയില്‍ എന്‍ജിനീയറിങ് ബിരുദം/ ബി.ഫാം/ ഫിനാന്‍സില്‍ എം.ബി.എ, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് തസ്തികക്ക് 21-35, മറ്റു തസ്തികകള്‍ക്ക് 25-35. എസ്.സി, എസ്.ടി, വിമുക്തഭടന്മാര്‍ തുടങ്ങിയവര്‍ക്ക് അഞ്ചു വര്‍ഷം, ഒ.ബി.സി-മൂന്നു വര്‍ഷം, വികലാംഗര്‍-10 വര്‍ഷം എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. 
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും ഗ്രൂപ് ഡിസകഷന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. 
അപേക്ഷാഫീസ്: 600രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ്/ വിസ/ മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി മാത്രമേ പണമടക്കാനാവൂ. ഫീസടച്ചതിന്‍െറ ഇ-രസീത് പ്രിന്‍െറടുത്ത് സൂക്ഷിക്കണം. 
എങ്ങനെ അപേക്ഷിക്കാം: ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് എട്ട്. വിവരങ്ങള്‍ക്ക്:  www.bankofindia.co.in 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story