എസ്.ബി.ഐയില്‍ 152 സ്പെഷലിസ്റ്റ് ഓഫിസര്‍
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. അക്വിസിഷന്‍ റിലേഷന്‍ഷിപ് മാനേജര്‍: 39 ഒഴിവ്
2. റിലേഷന്‍ഷിപ് മാനേജര്‍: 71 ഒഴിവ്
3. റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡ്): മൂന്ന് ഒഴിവ്
4. സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം-സെയില്‍സ് (കോര്‍പറേറ്റ് ആന്‍ഡ് എസ്.എം.ഇസ്): ഒരു ഒഴിവ്
5. സോണല്‍ ഹെഡ്/സീനിയര്‍ ആര്‍.എം-സെയില്‍സ് (റീടെയില്‍ എച്ച്.എന്‍.ഐ): രണ്ട് ഒഴിവ്
6. റിസ്ക് ഓഫിസര്‍ (മിഡ് ഓഫിസ്): ഒരു ഒഴിവ്
7. കോംപ്ളയന്‍സ് ഓഫിസര്‍: ഒരു ഒഴിവ്
8. ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സലര്‍: 17 ഒഴിവ്
9. പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ബിസിനസ്: ഒരു ഒഴിവ്
10. പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ടെക്നോളജി: ഒരു ഒഴിവ്
11. കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടിവ്: 15 ഒഴിവ്.
യോഗ്യത: ഒന്നുമുതല്‍ എട്ടുവരെ ഒഴിവുകളില്‍ ബിരുദമാണ് യോഗ്യത. പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ബിസിനസ് തസ്തികയില്‍ എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം ആണ് യോഗ്യത. പ്രോജക്ട് ഡെവലപ്മെന്‍റ് മാനേജര്‍-ടെക്നോളജി തസ്തികയില്‍ എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം, എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക് ആണ് യോഗ്യത. കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടിവ് ആകാന്‍ ബിരുദം മതി.
ബംഗളൂരുവില്‍ 25, ഹൈദരാബാദില്‍ 15, പുണെയില്‍ 16, ചെന്നൈയില്‍ 11, അഹ്മദാബാദില്‍ ഒമ്പത്, ഡല്‍ഹിയില്‍ 29, മുംബൈയില്‍ 28, കൊച്ചിയില്‍ ആറ്, തിരുവനന്തപുരത്ത് നാല്, ഭോപാലില്‍ നാല്, ഡല്‍ഹിയില്‍ ഒന്ന്, മുംബൈ കോര്‍പറേറ്റ് സെന്‍ററില്‍ നാല് എന്നിങ്ങനെയാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരാള്‍ക്ക് ഒരു ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ.
തെരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ പേഴ്സനല്‍ ഇന്‍റര്‍വ്യൂവിന്‍െറ അടിസ്ഥാനത്തിലാണ് നിയമിക്കുക. www.statebankofindia.com അല്ളെങ്കില്‍ www.sbi.co.in ല്‍ ‘careers with us’ സെക്ഷനില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 100 രൂപയുമാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക. അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 31.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.