എം.പി.ഇ.ഡി.എയില്‍ അവസരങ്ങള്‍
text_fieldsകൊച്ചിയിലെ മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ജൂനിയര്‍ ലബോറട്ടറി അനലിസ്റ്റ്: ഒഴിവുകള്‍ 10 (ജനറല്‍-ആറ്, എസ്.സി-രണ്ട്, ഒ.ബി.സി-രണ്ട്). യോഗ്യത കെമിസ്ട്രിയിലോ ഫിഷറീസിലോ ബിരുദം. അല്ളെങ്കില്‍, കെമിസ്ട്രി ഒരു വിഷയമായുള്ള ബിരുദവും മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും. ഉയര്‍ന്ന പ്രായപരിധി 28.
2. ഫീല്‍ഡ് സൂപ്പര്‍വൈസര്‍: ഒമ്പത് ഒഴിവ് (ജനറല്‍-ആറ്, ഒ.ബി.സി-മൂന്ന്). യോഗ്യത: മാരികള്‍ചര്‍/അക്വാകള്‍ചര്‍/ഫിഷറി സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ഓഷ്യന്‍ ലൈഫ് സയന്‍സ്/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ബിരുദവും അക്വാകള്‍ചറില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും. മാരികള്‍ചര്‍/അക്വാകള്‍ചര്‍ ബിരുദാനന്തരബിരുദവും അക്വാകള്‍ചറിലോ അക്വാകള്‍ചര്‍ റിസര്‍ച്ചിലോ ഉള്ള പ്രവൃത്തിപരിചയവും അഭിലഷണീയ യോഗ്യതയാണ്. ഉയര്‍ന്ന പ്രായപരിധി 28.
3. ജൂനിയര്‍ ക്ളര്‍ക്ക്: 10 ഒഴിവ് (ജനറല്‍-അഞ്ച്, ഒ.ബി.സി-മൂന്ന്, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍-ഒന്ന്, വിമുക്തഭടന്മാര്‍-ഒന്ന്) ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന പ്രായപരിധി 28.
4. ഇലക്ട്രിക്കല്‍ ഓപറേറ്റര്‍: ഒരു ഒഴിവ് (ജനറല്‍). യോഗ്യത: എസ്.എസ്.എല്‍.സിയും ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐയും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ളെങ്കില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമയും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ ഒരുവര്‍ഷ പ്രവൃത്തിപരിചയവും. ഉയര്‍ന്ന പ്രായപരിധി 28.
5. മള്‍ട്ടിടാസ്കിങ് അസിസ്റ്റന്‍റ് (ഫീല്‍ഡ് അസിസ്റ്റന്‍റ്): 15 ഒഴിവ് (ജനറല്‍-ഒമ്പത്, എസ്.സി-ഒന്ന്, ഒ.ബി.സി-നാല്, വിമുക്തഭടന്മാര്‍-ഒന്ന്). 10ാം ക്ളാസ് വിജയിച്ചിരിക്കണം. അക്വാകള്‍ചറില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.
6. ജൂനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ (എക്സ്പോര്‍ട്ട് പ്രമോഷന്‍): എട്ട് ഒഴിവ് (ജനറല്‍-ആറ്, എസ്.സി-രണ്ട്). യോഗ്യത: ബിരുദാനന്തര ബിരുദവും ഫിഷറീസില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും. ഉയര്‍ന്ന പ്രായപരിധി 35.
7. ഡാറ്റാ പ്രോസസിങ് അസിസ്റ്റന്‍റ്: മൂന്ന് ഒഴിവ് (ജനറല്‍-രണ്ട്, ഒ.ബി.സി-ഒന്ന്). യോഗ്യത: കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം. അല്ളെങ്കില്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ഇ/ബി.ടെക്, ഡാറ്റാ പ്രോസസിങ്ങില്‍ മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം 35.
8. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍: രണ്ട് ഒഴിവ് (ജനറല്‍-ഒന്ന്, എസ്.സി-ഒന്ന്). ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. വിവര്‍ത്തനത്തില്‍ നാലുവര്‍ഷ പരിചയം. ഉയര്‍ന്ന പ്രായം 35.
9. സീനിയര്‍ ക്ളര്‍ക്ക്: എട്ട് ഒഴിവ് (ജനറല്‍-ആറ്, എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്) ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായം 28.
10. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ (ഇംഗ്ളീഷ്): നാല് ഒഴിവ് (ജനറല്‍-രണ്ട്, എസ്.ടി-ഒന്ന്, ഒ.ബി.സി-ഒന്ന്). ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായം 28.
11. ഹിന്ദി സ്റ്റെനോഗ്രാഫര്‍: ഒരു ഒഴിവ് (ജനറല്‍). ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഹിന്ദി ടൈപിങ്ങില്‍ മികവുവേണം. ഉയര്‍ന്ന പ്രായം 28.
ആകെ 71 ഒഴിവുകളാണുള്ളത്. ഇന്ത്യയില്‍ എവിടെയും നിയമനം ലഭിക്കാം. 250 രൂപയാണ് അപേക്ഷാഫീസ്. സെക്രട്ടറി, എം.പി.ഇ.ഡി.എ എന്നപേരില്‍ എറണാകുളത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടക്കേണ്ടത്. എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും എം.പി.ഇ.ഡി.എ ജീവനക്കാര്‍ക്കും ഫീസില്ല.
ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടും ഡിമാന്‍ഡ് ഡ്രാഫ്റ്റും തപാലില്‍ അയക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mpeda.gov.in ല്‍ notification>careers കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.