നേവിയില്‍ അവസരം
text_fieldsഏഴിമല നാവിക അക്കാദമിയില്‍ 2017 ജനുവരിയില്‍ ആരംഭിക്കുന്ന പെര്‍മനന്‍റ് കമീഷന്‍, ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ യുവതീയുവാക്കള്‍ക്കാണ് ഇന്ത്യന്‍ നേവി അവസരങ്ങളുടെ വാതില്‍ തുറക്കുന്നത്്. എജുക്കേഷന്‍, ലോജിസ്റ്റിക്സ് ബ്രാഞ്ചുകളില്‍ ഓഫിസറാകാനാണ് അവസരം. എജുക്കേഷന്‍ ബ്രാഞ്ചില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ കോഴ്സും ലോജിസ്റ്റിക്സില്‍ പുരുഷന്മാര്‍ക്ക് പെര്‍മനന്‍റ് കമീഷന്‍ കോഴ്സും ആണ് ഉള്ളത്.
എജുക്കേഷന്‍ ബ്രാഞ്ച്
21നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം (1992 ജനുവരി രണ്ടിനും 1996 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍).
വിദ്യാഭ്യാസ യോഗ്യത: എം.എസ്സി ഫിസിക്സ് (മാത്സോടുകൂടിയ ബി.എസ്സി) അല്ളെങ്കില്‍ എം. എസ്സി മാത്സ് (ഫിസിക്സോടുകൂടിയ ബി.എസ്സി) അല്ളെങ്കില്‍ എം.എസ്സി കെമിസ്ട്രി (ഫിസിക്സോടുകൂടിയ ബി.എസ്സി) അല്ളെങ്കില്‍ എം.എ ഇംഗ്ളീഷ് (ഇന്‍റര്‍മീഡിയറ്റിലോ തത്തുല്യ സ്റ്റാന്‍ഡേര്‍ഡിലോ ഫിസിക്സ് അല്ളെങ്കില്‍ മാത്സ് പഠിച്ചിരിക്കണം) അല്ളെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ മാസ്റ്റേഴ്സ് (ഫിസിക്സ് അല്ളെങ്കില്‍ മാത്സ് പഠിച്ച് ബിരുദം) അല്ളെങ്കില്‍ എം.എ (ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഇക്കണോമിക്സ്) അല്ളെങ്കില്‍ മെക്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ടെക്നോളജി എന്നിവയിലേതിലെങ്കിലും ബി.ഇ/ബി.ടെക്/എം.ടെക്. ബിരുദാനന്തരബിരുദത്തിന് 50 ശതമാനത്തിലും ബി.ടെകിന് 60 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
ലോജിസ്റ്റിക്സ് ബ്രാഞ്ച്
പത്തൊമ്പതരക്കും 25നും ഇടയില്‍ പ്രായമുള്ളവര്‍ (1992 ജനുവരി രണ്ടിനും 1998 ജൂലൈ രണ്ടിനും ഇടയില്‍ ജനിച്ചവര്‍).
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിസിപ്ളിനില്‍ ബി.ഇ/ബി.ടെക് അല്ളെങ്കില്‍ എം.ബി.എ അല്ളെങ്കില്‍ ഫസ്റ്റ് ക്ളാസോടുകൂടിയ ബി.എസ്സി/ബി. കോം /ബി.എസ്സി (ഐ.ടി) ബിരുദവും ഫിനാന്‍സ്/ലോജിസ്റ്റിക്സ്/സപൈ്ള ചെയ്ന്‍ മാനേജ്മെന്‍റ്/ മെറ്റീരിയല്‍ മാനേജ്മെന്‍റ് എന്നിവയിലേതിലെങ്കിലും പി.ജി ഡിപ്ളോമയും അല്ളെങ്കില്‍ എം.സി.എ/എം.എസ്സി (ഐ.ടി). യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് ഫസ്റ്റ് ക്ളാസ് നേടിയിരിക്കണം.
അപേക്ഷിക്കേണ്ടവിധം: www.joinindiannavy.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ ഒമ്പതാണ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വെബ്സൈറ്റിലെ ഹോംപേജിലുള്ള Apply Online ഓപ്ഷനിലുള്ള ഓഫിസര്‍ എന്‍ട്രി വഴിയാണ് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയുടെ ഒരു പ്രിന്‍റൗട്ട് ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി, ആവശ്യമായ രേഖകള്‍ സഹിതം പോസ്റ്റ് ബോക്സ് നമ്പര്‍ 04, ആര്‍.കെ പുരം മെയ്ന്‍ പി.ഒ, ന്യൂഡല്‍ഹി -110 066 എന്ന വിലാസത്തിലേക്ക് സാധാരണ തപാലില്‍ അയക്കണം. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിന് ഏപ്രില്‍ 19നകം പ്രിന്‍റൗട്ടും രേഖകളും ഈ വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.