ഓര്‍ഡ്നന്‍സ് ഫാക്ടറികളില്‍ അവസരം
text_fieldsഅപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ എട്ട്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള, മഹാരാഷ്ട്രയിലെ അംബര്‍നാഥിലെയും ഭണ്ഡാരയിലെയും ഓര്‍ഡ്നന്‍സ് ഫാക്ടറികളില്‍ വിവിധ തസ്തികകളില്‍ അവസരം. ഗ്രൂപ് ബി & സി വിഭാഗങ്ങളിലായി അധ്യാപകര്‍, ഫയര്‍മാന്‍, കുക്ക്, എം.ടി.എസ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോപ്ളേറ്റര്‍, ടര്‍ണര്‍, വെല്‍ഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന അംബര്‍നാഥില്‍ 143 ഒഴിവുകളാണുള്ളത്. ഗ്രൂപ് സി തസ്തികകളില്‍ 19 ഒഴിവുകളാണ് ഭണ്ഡാരയിലുള്ളത്.
അംബര്‍നാഥ് ഓര്‍ഡ്നന്‍സ് ഫാക്ടറി-143
ടീച്ചര്‍ (പ്രൈമറി)-1, ഫയര്‍മാന്‍-2, കുക്ക് എന്‍.ഐ.ഇ-3, കുക്ക് കാന്‍റീന്‍-1, ടെലിഫോണ്‍ ഓപറേറ്റര്‍-1, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്-4, ഇലക്ട്രീഷ്യന്‍-3, ഇലക്ട്രോപ്ളേറ്റര്‍-3, എക്സാമിനര്‍(മെക്കാനിക്കല്‍)-8, ഇലക്ട്രോണിക് മെക്കാനിക് (ഫിറ്റര്‍ ഇലക്ട്രോണിക്)-2, ഫിറ്റര്‍ ജനറല്‍ (എം)-27, ഫിറ്റര്‍ ടൂള്‍ & ഗേജ്-5, ഗ്രൈന്‍ഡര്‍-5, മെഷീനിസ്റ്റ്-49, എം.എം.ടി.എം (മില്‍റൈറ്റ്)-4, മൗള്‍ഡര്‍/ഫൗഡ്രിമാന്‍-12, ടര്‍ണര്‍-12, വെല്‍ഡര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിശദമായ യോഗ്യതകള്‍ അറിയുന്നതിന് www.ofb.gov.inഎന്ന വെബ്സൈറ്റ് കാണുക. 50 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി/എസ്.ടി, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എംപ്ളോയ്മെന്‍റ് ന്യൂസില്‍ വിജ്ഞാപനം വന്നതിനുശേഷം തിങ്കളാഴ്ച മുതല്‍ www.ofb.gov.in എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ എട്ട്.
ഭണ്ഡാര ഓര്‍ഡ്നന്‍സ് ഫാക്ടറി-19
ഗ്രൂപ് സിയിലെ കുക്ക്-3, ദര്‍വന്‍-1, ഫിറ്റര്‍ ബോയ്ലര്‍-2, ബോയ്ലര്‍ അറ്റന്‍ഡന്‍റ്-1, ഫിറ്റര്‍ റഫ്രിജറേറ്റര്‍-1, ഫിറ്റര്‍ പൈപ്പ്-2, ഫിറ്റര്‍ ഇന്‍സ്ട്രുമെന്‍റ്-3, ഫിറ്റര്‍ (ജനറല്‍ മെക്കാനിക്)-2, ഇലക്ട്രീഷ്യന്‍ -4 എന്നിങ്ങനെയാണ് ഒഴിവുകള്‍. www.propex.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസ് 50 രൂപ. വനിതകള്‍, എസ്.സി/എസ്.ടി, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. അവസാന തീയതി ഏപ്രില്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.