Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഐ.ഒ.സി.എല്ലില്‍ 46...

ഐ.ഒ.സി.എല്ലില്‍ 46 അപ്രന്‍റീസ്

text_fields
bookmark_border
ഐ.ഒ.സി.എല്ലില്‍ 46 അപ്രന്‍റീസ്
cancel
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ബറൗണി റിഫൈനറിയില്‍ ട്രേഡ് ആന്‍ഡ് ടെക്നീഷ്യന്‍ അപ്രന്‍റീസായി 46 ഒഴിവുണ്ട്. അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ് -14), ട്രേഡ് അപ്രന്‍റീസ് (ഫിറ്റര്‍ -14), ട്രേഡ് അപ്രന്‍റീസ് (ബോയ്ലര്‍ -3), ടെക്നീഷ്യന്‍ അപ്രന്‍റീസ് -കെമിക്കല്‍ (14), മെക്കാനിക്കല്‍ (4), ഇലക്ട്രിക്കല്‍ (5), ഇന്‍സ്ട്രുമെന്‍േറഷന്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായം 18നും 24നും ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. 
യോഗ്യത: അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ് -ബി.എസ്സി ഫിസിക്സ്, മാത്സ്,  കെമിസ്ട്രി/ ഇന്‍ഡസ്ട്രില്‍ കെമിസ്ട്രി. ട്രേഡ് അപ്രന്‍റീസ് -ഫിറ്റര്‍- മെട്രിക്കുലേഷന്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്സ്. 
ട്രേഡ് അപ്രന്‍റീസ് -ബോയ്ലര്‍-ബി.എസ്സി ഫിസിക്സ്, മാത്സ്,  കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി. 
ടെക്നീഷ്യന്‍ അപ്രന്‍റീസ് കെമിക്കല്‍- കെമിക്കല്‍ എന്‍ജിനീയറിങ്/ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് മെക്കാനിക്കല്‍- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. 
ടെക്നീഷ്യന്‍ അപ്രന്‍റീസ് ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
ടെക്നീഷ്യന്‍ അപ്രന്‍റീസ് ഇന്‍സ്ട്രുമെന്‍േറഷന്‍- ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
www.iocrefrecruit.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പകര്‍പ്പ്  Chief Human Resource Manager, Barauni Refinery, Indian Oil Corporation Ltd., PO: Barauni Oil Refinery, Dist: Begusarai  851114 എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍ 15. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story