കൊച്ചി വിമാനത്താവളത്തിൽ 208 ഒഴിവുകൾ
text_fieldsകൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് മൂന്നു വർഷത്തെ കരാർ നിയമനത്തിന് എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ് ഒക്ടോബർ 5, 7 തീയതികളിൽ അങ്കമാലിയിൽ വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 12 മണിവരെ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. വിവിധ തസ്തികകളിലായി ആകെ 208 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. തസ്തികകൾ: റാംപ് സർവിസ് എക്സിക്യൂട്ടിവ്-ഒഴിവ് 3, യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ-ഒഴിവ് 4 (ഇന്റർവ്യൂ തീയതി ഒക്ടോബർ 5); ഹാൻഡിമാൻ/ഹാൻഡി വിമെൻ-ഒഴിവുകൾ 201.(ഇന്റർവ്യൂ തീയതി - ഒക്ടോബർ 7). ഇന്റർവ്യൂ സ്ഥലം: ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം, അങ്കമാലി, എറണാകുളം, പിൻ: 683572.
യോഗ്യത: റാംപ് സർവിസ് എക്സിക്യൂട്ടിവ്-ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ) അല്ലെങ്കിൽ എസ്.എസ്.എൽ.സി/തത്തുല്യം (ഹിന്ദി/ഇംഗ്ലീഷ്/മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണം) + നിർദിഷ്ട ട്രേഡുകളിൽ ഐ.ടി.ഐ വിത് എൻ.സി.വി.ടി സർട്ടിഫിക്കറ്റ് + ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. ട്രേഡ് ടെസ്റ്റും ഉണ്ടാവും. പ്രായപരിധി 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രതിമാസ ശമ്പളം 24,960 രൂപ.
യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ: യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടാകണം. പ്രായപരിധി 28. നിയമാനുസൃത വയസ്സിളവുണ്ട്. ശമ്പളം 21,270 രൂപ. ഹാൻഡിമാൻ/ഹാൻഡിവിമെൻ-യോഗ്യത: ബാഗേജുകളും കാർഗോയും ഇറക്കുകയും കയറ്റുകയും ചെയ്യുക, വീൽചെയർ യാത്രക്കാരെ സഹായിക്കുക, തുടങ്ങിയവയാണ് ജോലി. എസ്.എസ്.എൽ.സി/തത്തുല്യം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടാകണം. മലയാളം/ഹിന്ദി ഭാഷകൾ മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ് അഭിലഷണീയം. പ്രായപരിധി 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രതിമാസ ശമ്പളം 18,840 രൂപ.
നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ/രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, 500 രൂപയുടെ ഡി.ഡി എന്നിവ കൈവശം കരുതണം. `AI AIRPORT SERVICE LIMITED'ന് മുംബൈ മാറ്റാവുന്നതരത്തിലാവണം ഡിമാന്റ് ഡ്രാഫ്റ്റ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.