പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 213 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്
text_fieldsകേന്ദ്ര പൊതുമേഖലയിൽപെടുന്ന പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്പെഷലിസ്റ്റ് ഓഫിസർമാരെ തേടുന്നു. ജൂനിയർ/മിഡിൽ/സീനിയർ മാനേജ്മെന്റ് ഗ്രേഡുകളിലായി വിവിധ തസ്തികകളിൽ 213 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
ഓഫിസർ (ജൂനിയർ മാനേജ്മെന്റ്) ഇൻഫർമേഷൻ ടെക്നോളജി 29, രാജ്ഭാഷ 3, ഹ്യൂമൻ റിസോഴ്സ് 1, സോഫ്റ്റ്വെയർ ഡെവലപ്പർ 17, സൈബർ സെക്യൂരിറ്റി 6.
മാനേജർ (മിഡിൽ മാനേജ്മെന്റ് ഗ്രേഡ് 2) അക്കൗണ്ട്സ് (ചാർട്ടേർഡ് അക്കൗണ്ടന്റ്) 1, ക്രഡിറ്റ് 25, ഇൻഫർമേഷൻ ടെക്നോളജി 41, ഫോറെക്സ് 7, രാജ്ഭാഷ 6, ഹ്യൂമൻ റിസോഴ്സ് 6, സെക്യൂരിറ്റി 5, ഡിജിറ്റൽ (ഐ.ടി) 1, സോഫ്റ്റ്വെയർ ഡെവലപ്പർ 4, പബ്ലിക് റിലേഷൻസ് ആൻഡ് പബ്ലിസിറ്റി 2, സൈബർ സെക്യൂരിറ്റി 4, കോർപറേറ്റ് കമ്യൂണിക്കേഷൻ 1, ഐ.എസ് ഓഡിറ്റർ 5, സൈബർ ഫോറൻസിക്സ് 1, വെബ് ഡെവലപ്പർ 1, എസ്.ക്യു.എൽ ഡെവലപ്പർ 3, ട്രഷറി 2, എന്റർപ്രൈസ് ഫ്രോഡ് റിസ്ക് മാനേജ്മെന്റ് അനലിസ്റ്റ് 2.
സീനിയർ മാനേജർ (മിഡിൽ മാനേജ്മെന്റ് ഗ്രേഡ് 3) എന്റർപ്രൈസ് ഫ്രോഡ് റിസ്ക് മാനേജ്മെന്റ് അനലിസ്റ്റ് 1, ക്രഡിറ്റ് 6, ഡിജിറ്റൽ മാർക്കറ്റിങ് 1, അക്കൗണ്ട്സ് (ചാർട്ടേർഡ് അക്കൗണ്ടന്റ്) 1, ഇൻഫർമേഷൻ ടെക്നോളജി 4, ഫോ റെക്സ് 2, ഫോറെക്സ് ഡീലർ 2, ലോ (നിയമം)/ലീഗൽ 4, റിസ്ക് 4, ട്രഷറി ഡീലർ 2, സൈബർ സെക്യൂരിറ്റി 4, ഡാറ്റാ അനലിസ്റ്റ് 1, ഇൻഡസ്ട്രിയൽ റിലേഷൻസ് 1.
ചീഫ് മാനേജർ (സീനിയർ മാനേജ്മെന്റ് ഗ്രേഡ് 4)-അക്കൗണ്ട്സ് (ചാർട്ടേർഡ് അക്കൗണ്ടന്റ്) 2, ഹ്യൂമൻ റിസോഴ്സ് 1, ഡിജിറ്റൽ (ഐ.ടി) 1, റിസ്ക് 1, ഐ.എസ് ഓഡിറ്റർ 1, സൈബർ സെക്യൂരിറ്റി 1.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.punjabandsindbank.co.inൽ ലഭ്യമാണ്. ഓൺലൈനായി സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം കേന്ദ്രമായി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.