Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:38 AM IST Updated On
date_range 21 Aug 2017 2:38 AM ISTസ്പൈസസ് ബോർഡിൽ 24 റിസർച് ട്രെയിനീസ്
text_fieldsbookmark_border
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്പൈസസ് ബോർഡ് സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവുകളിേലക്കാണ് നിയമനം. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാടകയിലെ സേക്ലശ്പൂരിലും സിക്കിമിലെ ഗാങ് ടോക്കിലുമുള്ള റീജനൽ റിസർച് സ്േറ്റഷനുകളിലേക്കുമാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവുകളാണുള്ളത്. ക്രോപ് ഇംപ്രൂവ്മെൻറ് (ബോട്ടണി -രണ്ട്), അഗ്രോണമി ആൻഡ് സോയിൽ സയൻസ് -നാല്, ട്രാൻസ്ഫർ ടെക്നോളജി -രണ്ട്, പ്ലാൻറ് പാത്തോളജി -നാല്, എൻറമോളജി -രണ്ട്, ബയോടെക്നോളജി -രണ്ട് എന്നിങ്ങനെയാണ് മൈലാടുംപാറയിലെ ഒഴിവുകൾ. കർണാടകയിലെ സേക്ലശ്പൂരിലും സിക്കിമിലെ ഗാങ്ടോക്കിലുമുള്ള റീജനൽ റിസർച് സ്േറഷനുകളിൽ നാല് ഒഴിവുകൾ വീതമാണ്.
ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്സിയാണ് യോഗ്യത. പ്രായം ആഗസ്റ്റ് ഒന്നിന് 35വയസ്സ് കവിയരുത്. പ്രതിമാസം 17,000 രൂപയാണ് സ്റ്റൈപ്പൻഡ്.
പരീക്ഷ: ആഗസ്റ്റ് 22 ന് രാവിലെ 10ന്.
മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കുന്നവർ ബന്ധപ്പെടേണ്ട വിലാസം: Director (Research), Spices Board, Indian Cardamom Research Institute, Myladumpara, Kailasanadu PO, Idukki Dist, Kerala - 685 553 ഫോൺ: 04868-237206, 237207 ഇമെയിൽ: icrimyladumpara@gmail.com
കൂടുതൽ വിവരങ്ങൾക്ക് http://www.indianspices.comൽ Opportunities കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story