Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 3:38 AM IST Updated On
date_range 15 Sept 2017 3:38 AM ISTകുടുംബശ്രീയിൽ 244 േബ്ലാക് കോർഡിനേറ്റർ
text_fieldsbookmark_border
കുടുംബശ്രീ വിവിധ ജില്ലകളിൽ േബ്ലാക് കോർഡിനേറ്റർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 244 ഒഴിവുകളാണുള്ളത്. ജില്ലാതല ഒഴിവുകൾ താഴെപ്പറയുന്ന പ്രകാരമാണ്:
1. േബ്ലാക്ക് കോർഡിനേറ്റർ 1: 203 ഒഴിവുകൾ. തിരുവനന്തപുരം (17), കൊല്ലം (16), പത്തനംതിട്ട (14), ആലപ്പുഴ (19), കോട്ടയം (13), ഇടുക്കി (ഒൻപത്), എറണാകുളം (17), തൃശൂർ (19), പാലക്കാട് (21), മലപ്പുറം (18), കോഴിക്കോട് (16), വയനാട് (മൂന്ന്), കണ്ണൂർ (15), കാസർകോട് (ആറ്). ബിരുദാനന്തരബിരുദമാണ് വിദ്യാഭ്യാസയോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 15,000 രൂപ.
2. േബ്ലാക്ക് കോർഡിനേറ്റർ 2: 41 ഒഴിവ്. തിരുവനന്തപുരം (ഏഴ്), കൊല്ലം (ഒന്ന്), കോട്ടയം (മൂന്ന്), ഇടുക്കി (മൂന്ന്), എറണാകുളം (രണ്ട്), തൃശൂർ (നാല്), പാലക്കാട് (നാല്), മലപ്പുറം (മൂന്ന്), കോഴിക്കോട് (ആറ്), കണ്ണൂർ (ഏഴ്), കാസർകോട് (ഒന്ന്). വി.എച്ച്.എസ്.സി (അഗ്രിക്കൾച്ചർ/ലൈവ്സ്റ്റോക്ക്)യാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. ശമ്പളം 10,000 രൂപ.
ഇരു തസ്തികകളിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രവർത്തനമികവിെൻറ അടിസ്ഥാനത്തിൽ കരാർ പുതുക്കുന്നത് പരിഗണിക്കും.
േബ്ലാക്ക് തലത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലും ഫീൽഡ് തലത്തിൽ പദ്ധതികൾ നടപ്പാക്കലുമാണ് േബ്ലാക്ക് കോർഡിനേറ്റർമാരുടെ ചുമതലകൾ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലാണ് നിയമനം. ജില്ലാതലത്തിലാണ് പരീക്ഷ നടത്തുക. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാവുന്നതാണ്.
അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ ഒാഫിസിൽനിന്ന് നേരിട്ടുവാങ്ങുകയോ www.kudumbashree.org വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുകയോ ചെയ്യാം. അപേക്ഷക്കൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോേട്ടാ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയക്കണം. കവറിനുമുകളിൽ ‘കുടുംബശ്രീ േബ്ലാക്ക് കോർഡിനേറ്റർ- 1/േബ്ലാക്ക് കോർഡിനേറ്റർ -2 ഒഴിവിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അതത് ജില്ലാ മിഷൻ കോർഡിനേറ്റർക്കാണ് അയക്കേണ്ടത്.
സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. ഒക്ടോബർ ഏഴിനാണ് എഴുത്തുപരീക്ഷ. ഒക്ടോബർ 17 മുതൽ 21 വരെയാണ് അഭിമുഖം. ഒക്ടോബർ 28നകം റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. വിവരങ്ങൾക്ക് www.kudumbashree.org കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story