കേന്ദ്ര സായുധ പൊലീസ് സേനകളിൽ 25,271 കോൺസ്റ്റബിൾ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കും മറ്റും കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിലേക്ക് റൈഫിൾമാൻ (ജി.ഡി) തസ്തികകളിൽ കാൽലക്ഷത്തിലേറെ ഒഴിവുകളിൽ മെഗാ റിക്രൂട്ട്മെൻറിനായി അപേക്ഷ ക്ഷണിച്ചു.
ഔദ്യോഗിക വിജ്ഞാപനം https://ssc.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്രായം 18-23. 1.8.2021 വെച്ചാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. 1998 ആഗസ്റ്റ് രണ്ടിന് മുേമ്പാ 2003 ആഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും മറ്റ് സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
എൻ.സി.സി-സി, ബി, എ സർട്ടിഫിക്കറ്റുള്ളവർക്ക് തെരഞ്ഞെടുപ്പിന് ബോണസ് മാർക്ക് ലഭിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. കായികക്ഷമത ഉള്ളവരാകണം. വൈകല്യങ്ങൾ പാടില്ല.വിവിധ സേനാവിഭാഗങ്ങളിൽ ലഭ്യമായ ഒഴിവുകൾ ചുവടെ: ബി.എസ്.എഫ്-പുരുഷന്മാർ-6413, സ്ത്രീകൾ-1132 (ആകെ 7545); സി.ഐ.എസ്.എഫ്-7610-854 (8464); സി.ആർ.പി.എഫ്-NIL; SSB - 3806, (3806); ITBP-1216-215 (1431); അസം റൈഫിൾസ് (റൈഫിൾമാൻ ജിഡി) 3185 - 600 (3785); NIA-NIL, SSF-194-46 (240). പുരുഷന്മാർക്ക് ആകെ 22,424 ഒഴിവുകളും സ്ത്രീകൾക്ക് 2847 ഒഴിവുകളും ലഭ്യമാണ്. കോൺസ്റ്റബിൾസ് ജിഡി, റൈഫിൾമാൻ ജിഡി തസ്തികകളിലായി ആകെ 25,271 ഒഴിവുകളുണ്ട്.
കേരളം, കർണാടകം, ലക്ഷദ്വീപ് നിവാസികൾ SSC യുടെ കർണാടക മേഖലാ ഓഫിസിെൻറ പരിധിയിലാണ് (www.ssckkr.kar.nic.in). അപേക്ഷ ഓൺലൈനായി https://ssc.nic.inൽ നിർദേശാനുസരണം സമർപ്പിക്കണം. അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ഫീസ് ഓൺലൈനായി സെപ്റ്റംബർ രണ്ടുവരെ സ്വീകരിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പുരുഷന്മാർക്ക് 170 സെ.മീറ്ററിൽ കുറയാതെയും വനിതകൾക്ക് 157 സെ.മീറ്ററിൽ കുറയാതെയും ഉയരവും അതിനനുസൃതമായ ഭാരവും ഉണ്ടാകണം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.