നിംഹാൻസിൽ 266 നഴ്സിങ് ഓഫിസർ
text_fieldsബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) 266 നഴ്സിങ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. (ജനറൽ 82, ഒ.ബി.സി-66, എസ്.സി -63, എസ്.ടി-30, ഇ.ഡബ്ല്യു.എസ്-25). നാലു ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കാണ്.
അംഗീകൃത ബി.എസ്സി നഴ്സിങ്/പോസ്റ്റ്ബേസിക് നഴ്സിങ്/ബി.എസ്സി നഴ്സിങ് (ഓണേഴ്സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 35.
തിരഞ്ഞെടുക്കപ്പെടുന്നവരെ 44,900-1,42,400 രൂപ ശമ്പളനിരക്കിൽ നിയമിക്കും. ഇതോടൊപ്പം അപേക്ഷകൾ ക്ഷണിച്ചിട്ടുള്ള മറ്റ് തസ്തികകൾ ചുവെട:
കമ്പ്യൂട്ടർ പ്രോഗ്രാമർ -ഒഴിവുകൾ ഒന്ന് (എസ്.സി), ശമ്പളനിരക്ക് 35,400-1,12,400 രൂപ, ജൂനിയർ സയൻറിഫിക് ഓഫിസർ (സബ് സ്പെഷാലിറ്റി ബ്ലോക്ക്), ഒഴിവുകൾ ഒന്ന് (ജനറൽ), ശമ്പളനിരക്ക്: 44,900-1,42,400 രൂപ. സ്പീച്ച് തെറപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്. ഒഴിവുകൾ-3 (എസ്.ടി-1, ഒ.ബി.സി-1, ജനറൽ-1). ശമ്പളനിരക്ക് 35,400-1,12,400 രൂപ. സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (ഹ്യൂമൻ ജനിറ്റിക്സ്) ഒഴിവ് ഒന്ന് (ജനറൽ), ശമ്പളനിരക്ക് 35,400-1,12,400 രൂപ.
ടീച്ചർ ഫോർ എം.ആർ ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി), ഒഴിവ് -ഒന്ന്, ശമ്പളനിരക്ക് 35,400-1,12,400 രൂപ. അസിസ്റ്റൻറ് ഡയറ്റീഷ്യൻ. ഒഴിവുകൾ ഒന്ന്, ശമ്പളനിരക്ക് 35,400-1,12,400 രൂപ. ഈ തസ്തികകൾക്കുള്ള അപേക്ഷഫീസ് 1180 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 885 രൂപ).
സീനിയർ സയൻറിഫിക് ഓഫിസർ (ന്യൂറോ മസ്കുലർ)-ഒഴിവുകൾ ഒന്ന് (ജനറൽ), ശമ്പളനിരക്ക് 67,700-2,08,700 രൂപ.
അപേക്ഷഫീസ് 2360 രൂപ (എസ്.സി/എസ്.ടി വിഭാഗത്തിന് 1180 രൂപ മതി).
അപേക്ഷഫോറവും വിജ്ഞാപനവും www.nimhans.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്/രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ സഹിതം The Director, NIMHANS, PB No. 2900, Hosur Road, Bengaluru 560029ൽ ജൂൺ 28 വൈകീട്ട് 4.30നകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.