റിസർവ് ബാങ്കിൽ 291 ഓഫിസർ ഒഴിവുകൾ
text_fieldsറിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രേഡ് ബി ഓഫിസർമാരെ നേരിട്ട് നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rbi.org.inൽ ലഭ്യമാണ്. ഓൺലൈനായി ജൂൺ ഒമ്പത് വൈകീട്ട് ആറുവരെ അപേക്ഷിക്കാം. തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതാമാനദണ്ഡങ്ങളും ചുവടെ.
* ഓഫിസർ (DR) ജനറൽ-222. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. സാങ്കേതിക/പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും.
* ഓഫിസർ (DR) -DEPR-38, യോഗ്യത-ഇക്കണോമിക്സ്/ഫിനാൻസ്/അനുബന്ധ വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. സാമ്പത്തികശാസ്ത്ര/അനുബന്ധമേഖലയിൽ ഡോക്ടറേറ്റ് ബിരുദം/റിസർച്/ടീച്ചിങ് എക്സ്പീരിയൻസ് അഭിലഷണീയം.
* ഓഫിസർ (DR)-DSIM-31 യോഗ്യത-സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സിൽ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം.
അല്ലെങ്കിൽ മാത്തമാറ്റിക്സ്/ഡാറ്റാ സയൻസ്/ആർട്ടിഫിഷൽ ഇന്റലിജൻസ്/മെഷീൻ ലേണിങ്/ബിഗ് ഡാറ്റ അനലിറ്റിക്സിൽ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ ഡാറ്റാ സയൻസ്/AI/ML/ബിഗ് ഡാറ്റാ അനലിറ്റിക്സിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ നാലു വർഷത്തെ ബാച്ചിലേഴ്സ് ബിരുദം.
അല്ലെങ്കിൽ ബിസിനസ് അനലിറ്റിക്സിൽ 55 ശതമാനം മാർക്കിൽ കുറയാതെ പി.ജി ഡിപ്ലോമ ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടറേറ്റ്/റിസർച്/ടീച്ചിങ് എക്സ്പീരിയൻസ് അഭിലഷണീയം.
SC/ST/PWBD വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ മാർക്കിളവുണ്ട്. പ്രായപരിധി 2023 മേയ് ഒന്നിന് 21-30. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ്-850 രൂപയും 18 ശതമാനം ജി.എസ്.ടിയും. SC/ST/PWBD വിഭാഗങ്ങൾക്ക് 100 രൂപയും 18 ശതമാനം ജി.എസ്.ടിയും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.