Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോ​സ്റ്റ്ഗാ​ർ​ഡി​ൽ...

കോ​സ്റ്റ്ഗാ​ർ​ഡി​ൽ നാ​വി​ക്, യാ​ന്ത്രി​ക് ഒ​ഴി​വു​ക​ൾ 320

text_fields
bookmark_border
Coast Guard,
cancel

തീ​രദേ​ശ സം​ര​ക്ഷ​ണ​സേ​ന​യി​ൽ ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​സ്റ്റ്ഗാ​ർ​ഡ് എ​ൻ​റോ​ൾ​ഡ് പേ​ഴ്സ​ന​ൽ ടെ​സ്റ്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 01/2025 ബാ​ച്ചി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. നാ​വി​ക് (ജ​ന​റ​ൽ ഡ്യൂ​ട്ടി): ഒ​ഴി​വു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 260. യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ്ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. അ​ടി​സ്ഥാ​ന ശ​മ്പ​ളം 21,700 രൂ​പ.

യാ​ന്ത്രി​ക്: ഒ​ഴി​വു​ക​ൾ-​മെ​ക്കാ​നി​ക്ക​ൽ 33, ഇ​ല​ക്ട്രി​ക്ക​ൽ 18, ഇ​ല​ക്ട്രോ​ണി​ക്സ്-9 (ആ​കെ 60). യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്/​എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ ത്രി​വ​ത്സ​ര/​ച​തു​ർ​വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ (ഇ​ല​ക്ട്രി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ്/​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ-​റേ​ഡി​യോ/​പ​വ​ർ) നേ​ടി​യി​രി​ക്ക​ണം. ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. അ​ടി​സ്ഥാ​ന ശ​മ്പ​ളം 29,200 രൂ​പ. പ്രാ​യ​പ​രി​ധി 18-22 വ​യ​സ്സ്. 2003 മാ​ർ​ച്ച് ഒ​ന്നി​നും 2007 ഫെ​ബ്രു​വ​രി 28നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://joinindiancoastguard.cdac.in/cgeptൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ജൂ​ലൈ മൂ​ന്നു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ, അ​സ​സ്മെ​ന്റ് ആ​ൻ​ഡ് അ​ഡോ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ്, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ്, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. പ​രീ​ക്ഷാ​ഫീ​സ് 300 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ അ​ഞ്ചു ന​ഗ​ര​ങ്ങ​ൾ പ​രീ​ക്ഷ​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം ഐ.​എ​ൻ.​എ​സ് ചി​ൽ​ക്ക​യി​ൽ 2025 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന ട്രേ​ഡു​ക​ളി​ൽ പ്ര​ഫ​ഷ​ന​ൽ പ​രി​ശീ​ല​ന​വും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacanciesCoast Guard
News Summary - 320 Vacancies for Sailors and Mechanics in Coast Guard
Next Story