Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേ​ന്ദ്ര സാ​യു​ധ...

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ 322 അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ്

text_fields
bookmark_border
vacancy
cancel

യു.​പി.​എ​സ്.​സി 2023 ആ​ഗ​സ്റ്റ് ​ആ​റി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ ആം​ഡ് പൊ​ലീ​സ് ഫോ​ഴ്സ​സ് (അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ്) പ​രീ​ക്ഷ​ക്ക് മേ​യ് 16 വൈ​കീ​ട്ട് ആ​റു മ​ണി​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സ് 200 രൂ​പ. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ഫീ​സി​ല്ല.

പ​രീ​ക്ഷ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും www.upsc.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. www.upsc.online.nic.inൽ ​അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

ബി​രു​ദ​ധാ​രി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 2023 ആ​ഗ​സ്റ്റ് ഒ​ന്നി​ന് 20-25. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ൻ.​സി.​സി-​ബി/​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഭി​ല​ഷ​ണീ​യം.

ര​ണ്ടു പേ​പ്പ​റു​ക​ളു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​ത്തെ പേ​പ്പ​ർ ആ​ഗ​സ്റ്റ് ആ​റി​ന് രാ​വി​ലെ 10-12 മ​ണി​വ​രെ​യും ര​ണ്ടാ​മ​​ത്തെ ​​പേ​പ്പ​ർ ഉ​ച്ച​ക്കു​ശേ​ഷം 2-5 മ​ണി​വ​രെ​യാ​ണ്. ഒ​ന്നാ​മ​ത്തെ പേ​പ്പ​റി​ൽ ജ​ന​റ​ൽ എ​ബി​ലി​റ്റി, ഇ​ന്റ​ലി​ജ​ൻ​സ് എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന 250 മാ​ർ​ക്കി​ന്റെ ഒ​ബ്ജ​ക്ടീ​വ് ​ചോ​ദ്യ​ങ്ങ​ളും ര​ണ്ടാ​മ​ത്തെ പേ​പ്പ​റി​ൽ ജ​ന​റ​ൽ സ്റ്റ​ഡീ​സ്, ഉ​പ​ന്യാ​സം, കോ​മ്പ്രി​ഹെ​ൻ​ഷ​ൻ എ​ന്നി​വ​യി​ൽ 200 മാ​ർ​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​വും.

കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, പേ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റ്/​ഇ​ന്റ​ർ​വ്യൂ, മെ​ഡി​ക്ക​ൽ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്തി​മ തി​ര​ഞ്ഞെു​പ്പി​നാ​യു​ള്ള മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കു​ക.

വി​വി​ധ ഫോ​ഴ്സു​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് ത​സ്തി​ക​യി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ- ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി.​എ​സ്.​എ​ഫ്) 86, സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് ഫോ​ഴ്സ് (സി.​ആ​ർ.​പി.​എ​ഫ്) 55, സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (സി.​ഐ.​എ​സ്.​എ​ഫ്) 91, ഇ​ന്തോ-​തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ് (ഐ.​ടി.​ബി.​പി) 60, സ​ശാ​സ്ത്ര സീ​മാ​ബ​ൽ (എ​സ്.​എ​സ്.​ബി) 30. ആ​കെ 322 പേ​ർ​ക്കാ​ണ് നി​യ​മ​നം. പ​രീ​ക്ഷ ഘ​ട​ട​ന, സി​ല​ബ​സ് ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assistant CommandantCentral Armed Police Force
News Summary - 322 Assistant Commandants in Central Armed Police Forces
Next Story