ബാങ്ക് ഓഫ് ബറോഡയിൽ 325 സ്പെഷലിസ്റ്റ് ഓഫിസർ: ഓൺലൈൻ അപേക്ഷ ജൂലൈ 12നകം
text_fieldsബാങ്ക് ഓഫ് ബറോഡ സ്‍പെഷലിസ്റ്റ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. തസ്തികകളും യോഗ്യതാമാനദണ്ഡങ്ങളും ഒഴിവുകളും ചുവടെ: റിലേഷൻഷിപ് മാനേജർ, സീനിയർ മാനേജ്മെന്റ് ഗ്രേഡ്/സ്കെയിൽ IV, ശമ്പളനിരക്ക് 76,010-89,890 രൂപ. പ്രതിമാസം 2.30 ലക്ഷം രൂപ ശമ്പളം ലഭിക്കും. ഒഴിവുകൾ 75,
യോഗ്യത: ബിരുദവും ഫിനാൻസ് സ്‍പെഷലൈസേഷനായി പി.ജി ഡിഗ്രി ഡിപ്ലോമയും. CA/CFA/CS/CMA യോഗ്യതയുള്ളവർക്ക് മുൻഗണന. 10 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35-42.ഇതേ തസ്തികയിൽ മിഡിൽ മാനേജ്മെന്റ് ഗ്രേഡിൽ (MMG/S-III) 200 ഒഴിവുകൾ. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റമില്ല. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം മതിയാകും. പ്രായപരിധി 28-35. ശമ്പളനിരക്ക് 63,840-78,230 രൂപ. പ്രതിമാസ ശമ്പളം 1.98 ലക്ഷം രൂപ. ക്രെഡിറ്റ് അനലിസ്റ്റ്, MMG/S ഗ്രേഡ് II, ശമ്പളനിരക്ക് 48,170-69,180 രൂപ. പ്രതിമാസ ശമ്പളം 1.60 ലക്ഷം രൂപ. ഒഴിവുകൾ 50. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദവും ചാർട്ടേഡ് അക്കൗണ്ടൻസി യോഗ്യതയും. ക്രെഡിറ്റ് അപ്രൈസൽ/പ്രോസസിങ്/ഓപറേഷൻസിൽ വർക്ക് എക്സ്പീരിയൻസുള്ളവർക്ക് മുൻഗണന. പ്രായപരിധി 25-30.സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in/careersൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ജൂലൈ 12വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി.
ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ് ചർച്ച അല്ലെങ്കിൽ വ്യക്തിഗത അഭിമുഖം, സൈക്കോമെട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം പരീക്ഷാകേന്ദ്രമാണ്. ടെസ്റ്റിൽ റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രഫഷനൽ നോളജ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന 150 ചോദ്യങ്ങളുണ്ടാവും. 150 മിനിട്ട് സമയം ലഭിക്കും. 225 മാർക്കിനാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.