വിവിധ തസ്തികകളിൽ 3261 ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു
text_fieldsകേന്ദ്ര സർവിസുകളിൽ വിവിധ തസ്തികകളിലായി 3261 ഒഴിവുകളിൽ നിയമനത്തിന് (സെലക്ഷൻ പോസ്റ്റ്) സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. (പരസ്യനമ്പർ phase-IX/2021/സെലക്ഷൻ പോസ്റ്റ്). തസ്തിക തിരിച്ചുള്ള ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://ssc.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. എസ്.എസ്.എൽ.സി മുതൽ ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 25നകം സമർപ്പിക്കണം. സെലക്ഷൻ ടെസ്റ്റ് ജനുവരി/ഫെബ്രുവരി മാസത്തിൽ നടത്തും. ചില തസ്തികകളും വകുപ്പും ഒഴിവുകളും ചുവടെ:
േഗൾസ് കാഡറ്റ് ഇൻസ്ട്രക്ടർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻ.സി.സി, ന്യൂഡൽഹി, ഒഴിവുകൾ 81, യോഗ്യത: ബിരുദം; മൾട്ടി ടാസ്കിങ് സ്റ്റാഫ്, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിെൻറ ഓഫിസ്, വെസ്റ്റ് ബംഗാൾ സർക്കിൾ, കൊൽക്കത്ത, ഒഴിവുകൾ 398, യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം; ഫോട്ടോഗ്രാഫർ ഗ്രേഡ് III, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കൊൽക്കത്ത, ഒഴിവുകൾ 8, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; ഡ്രില്ലർ കം മെക്കാനിക് (മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ), സെൻട്രൽ ഗ്രൗണ്ട്വാട്ടർ ബോർഡ്, ഫരീദാബാദ്, ഒഴിവുകൾ 19, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; ജൂനിയർ േജ്യാഗ്രഫിക്കൽ അസിസ്റ്റൻറ്, നാഷനൽ അറ്റ്ലസ് ആൻഡ് തെമാറ്റിക് മാപ്പിങ് ഓർഗനൈസേഷൻ, കൊൽക്കത്ത, ഒഴിവുകൾ 62, യോഗ്യത: ബിരുദം; റിസർച് അസിസ്റ്റൻറ്, സ്ഥാപനം തൊട്ടുമുകളിലേതുതന്നെ, ഒഴിവുകൾ 146, യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം;
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്നിക്കൽ), നാഷനൽ ടെസ്റ്റ്ഹൗസ്, ഒഴിവുകൾ 78, യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം; ഡെപ്യൂട്ടി റേഞ്ചർ, ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റീജനൽ ഓഫിസ്, ബാംഗ്ലൂർ, ഒഴിവുകൾ 12, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; ജൂനിയർ ഗ്രേഡ് ഇന്ത്യൻ ഇൻഫർമേഷൻ സർവിസ്, ഒഴിവുകൾ 40 (ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ), യോഗ്യത: ബിരുദം; ഫാർമസിസ്റ്റ്, ഹെൽത്ത് മുംബൈ, ഒഴിവുകൾ 15, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു; കെമിക്കൽ അസിസ്റ്റൻറ്, സെൻട്രൽ റവന്യൂ കൺട്രോൾ ലബോറട്ടറി, ന്യൂഡൽഹി, ഒഴിവുകൾ 92. യോഗ്യത: ബിരുദം; ഗേൾ കാഡറ്റ് ഇൻസ്ട്രക്ടർ, ഡിഫൻസ്, ഒഴിവുകൾ 82, യോഗ്യത: ബിരുദം; ഡേറ്റ പ്രൊസസിങ് അസിസ്റ്റൻറ് ഗ്രേഡ് എ, ഡിഫൻസ്, ഒഴിവുകൾ 64, യോഗ്യത ബിരുദം; സയൻറിഫിക് അസിസ്റ്റൻറ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സൈപ്ലസ്, ഒഴിവുകൾ 24, യോഗ്യത: ബിരുദം; ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്), ഡിഫൻസ്, ഒഴിവുകൾ 165, യോഗ്യത: ബിരുദം; അസിസ്റ്റൻറ് കമ്യൂണിക്കേഷൻ ഓഫിസർ, പൊലീസ് വയർലെസ്, ഒഴിവുകൾ 52, യോഗ്യത: ബിരുദം; നഴ്സിങ് ഓഫിസർ സി.ജി.എച്ച്.എസ്, ഒഴിവുകൾ 53, യോഗ്യത: ബിരുദം; മെഡിക്കൽ അറ്റൻഡൻറ്, സി.ജി.എച്ച്.എസ്, ഒഴിവുകൾ 81, യോഗ്യത: മെട്രിക്കുലേഷൻ; ജൂനിയർ സ്റ്റോർ കീപ്പർ, നേവി, ഒഴിവുകൾ 161, യോഗ്യത: ഹയർ സെക്കൻഡറി; ലാസ്കർ, നേവി, ഒഴിവുകൾ 142, യോഗ്യത: മെട്രിക്കുലേഷൻ; എ.എസ്.ഐ, ഹെഡ്കോൺസ്റ്റബ്ൾ, ഹെൽപർ ഉൾപ്പെടെ മറ്റു നിരവധി തസ്തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.