ദേവസ്വം ബോർഡ് കോളജുകളിൽ 33 അസി. പ്രഫസർ ഒഴിവുകൾ
text_fieldsതിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ കേരള, മഹാത്മാഗാന്ധി സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ നിയമനത്തിന് ഡിസംബർ 5 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും www.travancoredevaswomboard.orgൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. കോളജ്, വിഷയങ്ങൾ, ഒഴിവുകൾ എന്നീ ക്രമത്തിൽ ചുവടെ:
•ഡിബി കോളജ് ശാസ്താംകോട്ട - മാത്തമാറ്റിക്സ് -6, പൊളിറ്റിക്സ് -3, മലയാളം -2, ഇക്കണോമിക്സ്-1.
•ശ്രീ അയ്യപ്പ കോളജ്, എരമല്ലിക്കര -മാത്തമാറ്റിക്സ് -1.
•ഡിബി പമ്പ കോളജ്, പരുമല -മാത്തമാറ്റിക്സ് -4, ഫിസിക്സ് -2, കോമേഴ്സ് -2, ഇംഗ്ലീഷ് -1, ബോട്ടണി -1, ഫിസിക്കൽ എജുക്കേഷൻ -1.
• ഡിബി കോളജ് തലയോലപ്പറമ്പ് -മലയാളം -3, മാത്തമാറ്റിക്സ് -2, ഫിസിക്സ് -2, കോമേഴ്സ് -1, പൊളിറ്റിക്സ് -1.
യു.ജി.സി/വാഴ്സിറ്റി/ഗവൺമെൻറ് ചട്ടങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമന നടപടികൾ സ്വീകരിക്കുക. ഓരോ വാഴ്സിറ്റിയുടെയും കീഴിലുള്ള തസ്തിക/വിഷയങ്ങൾക്ക് പ്രത്യേകം അപേക്ഷ നൽകണം. നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.