ഇ.എസ്.ഐ കോർപറേഷനിൽ 33 സ്പെഷലിസ്റ്റ്
text_fieldsതെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ഇ.എസ്.ഐ കോർപറേഷൻ മെഡിക്കൽ സ്പെഷലിസ്റ്റുകളെ (ഗ്രേഡ് 2, സീനിയർ സ്കെയിൽ) തേടുന്നു. നേരിട്ടുള്ള നിയമനമാണ്. വിവിധ സ്പെഷാലിറ്റികളിലായി തെലങ്കാനയിൽ 20 ഒഴിവുകളും തമിഴ്നാട്ടിൽ 13 ഒഴിവുകളുമുണ്ട്. അടിസ്ഥാന ശമ്പളം 78,800 രൂപ. ക്ഷാമബത്ത, നോൺപ്രാക്ടിസിങ് അലവൻസ്, വീട്ടുവാടക ബത്ത, യാത്രാബത്ത ആനുകൂല്യങ്ങളും ലഭിക്കും.
കാർഡിയോളജി, എൻഡോക്രിനോളജി, ഗ്യാസ്ട്രോ എന്ററോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി/ബേൺസ്, യൂറോളജി, സർജിക്കൽ ഓങ്കോളജി, ന്യൂറോസർജറി, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി/കാർഡിയോ തൊറാസിക് സർജറി സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ.
യോഗ്യത: ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും അഞ്ചു വർഷത്തെ എക്സ്പീരിയൻസുമുള്ളവർക്ക് അപേക്ഷിക്കാം. പ്രാദേശിക ഭാഷയിൽ പ്രവർത്തനപരിചയം ഉണ്ടാകണം. ആവശ്യത്തിന് വർക്ക് എക്സ്പീരിയൻസുള്ളവരുടെ അഭാവത്തിൽ കുറഞ്ഞ എക്സ്പീരിയൻസുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 27.12.2022ൽ 45. ഇ.എസ്.ഐ ജീവനക്കാർ/സർക്കാർ ജീവനക്കാർ/എസ്.സി/എസ്.ടി /ഒ.ബി.സി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. റിക്രൂട്ട്മെന്റ് വിജ്ഞാപനം, അപേക്ഷഫോറം എന്നിവ www.esic.nic.inൽനിന്ന് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷകൾ റീജനൽ ഡയറക്ടർ, ഇ.എസ്.ഐ കോർപറേഷൻ, ഹൈദരാബാദ്/ചെന്നൈ മേൽവിലാസത്തിൽ ഡിസംബർ 27നകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.