ബാങ്കുകളിൽ 3562 പ്രൊബേഷനറി ഒാഫിസർ/മാനേജ്മെൻറ് ട്രെയ്നി
text_fieldsഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (െഎ.ബി.പി.എസ്) വിവിധ ബാങ്കുകളിൽ പ്രൊബേഷനറി ഒാഫീസർ/മാനേജ്മെൻറ് ട്രെയ്നി തസ്തികയിലെ 3562 ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
െഎ.ബി.പി.എസ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന സ്ഥാപനങ്ങൾ: അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ദെന ബാങ്ക്, െഎ.ഡി.ബി.െഎ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, വിജയ ബാങ്ക് . യോഗ്യത: ബിരുദം. 1987 ആഗസ്റ്റ് രണ്ടിനും 1997 ആഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഒാൺലൈൻ പരീക്ഷ നടക്കുക. മെയിനിൽ വിജയിക്കുന്നവരെ െഎ.ബി.പി.എസ് പരീക്ഷയിൽ പെങ്കടുക്കുന്ന ബാങ്കിങ് സ്ഥാപനങ്ങൾ നടത്തുന്ന ഇൻറർവ്യൂവിന് ക്ഷണിക്കും. സി.ഡബ്ല്യൂ.ഇ പി.ഒ/എം.ടി -VII ന് 2019 മാർച്ച് 31 വരെയേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ.
അപേക്ഷ: ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാം. ഫീസടക്കേണ്ട അവസാനതീയതിയും സെപ്റ്റംബർ അഞ്ചാണ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്. ഒാൺലൈൻ പരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബർ ഏഴ്, എട്ട്, 14,15 തീയതികളിൽ നടക്കും. മെയിൻ പരീക്ഷ നവംബർ 26 നാണ്. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഇൻറർവ്യൂ. ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് പ്രീ എക്സാമിനേഷൻ ട്രെയ്നിങ് നൽകുന്നതാണ്. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ ട്രെയ്നിങ് കേന്ദ്രങ്ങൾ.
സെപ്റ്റംബർ 23 മുതൽ 29 വരെയാണ് ട്രെയ്നിങ്. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർ അത് ഒാൺലൈൻ അപേക്ഷയിൽത്തന്നെ രേഖപ്പെടുത്തണം. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ibps.in കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.