നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശനം: 390 ഒഴിവുകൾ
text_fieldsനാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും 390 ഒഴിവുകളിലേക്കുള്ള നിയമനത്തിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 2018 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് പ്രേവശനം. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.
യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി ആർമി വിങ്ങിലേക്കുള്ള പ്രവേശനത്തിന് 10+2 മാതൃകയിലുള്ള പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. നാഷനൽ ഡിഫൻസ് അക്കാദമിയിലെ എയർഫോഴ്സ്, നേവൽ വിങ്ങുകളിലേക്കും നേവൽ അക്കാദമി 10+2 കാഡറ്റ് എൻട്രി സ്കീമിലേക്കും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായി പഠിച്ച് 10+2 മാതൃകയിലുള്ള പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ നിശ്ചിത കാലയളവിനുള്ളിൽ യോഗ്യതാരേഖകൾ ഹാജരാക്കണം. ശാരീരികക്ഷമത അനിവാര്യം.
പ്രായം: 02.01.1999നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇൻറലിജൻസ് ടെസ്റ്റ്, പേഴ്സനാലിറ്റി ടെസ്റ്റ്, സ്റ്റാഫ് സെലക്ഷൻ േബാർഡ് അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷഫീസ്:100 രൂപയാണ് അപേക്ഷഫീസ്. എസ്.ബി.െഎ ശാഖകളിലോ എസ്.ബി.െഎ നെറ്റ്ബാങ്കിങ് വഴിയോ ഫീസടക്കാം. എസ്.സി, എസ്.ടി അപേക്ഷാർഥികൾക്കും ജവാന്മാരുടെയും വിരമിച്ച ജൂനിയർ കമീഷൻഡ് ഒാഫിസർമാരുടെയും നോൺ കമീഷൻഡ് ഒാഫിസർമാരുടെയും കരസേനയിലെ മറ്റ് റാങ്കുകാരുടെയും നാവികസേനയിലെയും വ്യോമസേനയിലെയും തുല്യറാങ്കുകാരുടെയും മക്കൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.upsconline.nic.in. അവസാന തീയതി ജൂൺ 30. 2017 സെപ്റ്റംബർ10നാണ് എഴുത്തുപരീക്ഷ. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷകേന്ദ്രങ്ങൾ. ഫലം 2017 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തും. 2018 ജനുവരി മുതൽ ഏപ്രിൽ വരെയാകും സ്റ്റാഫ് സെലക്ഷൻ ബോർഡ് ഇൻറർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.