പവർഗ്രിഡിൽ എക്സിക്യൂട്ടിവ് ട്രെയിനി: 40 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 26ാമത് ബാച്ചിലേക്ക് എക്സിക്യൂട്ടിവ് ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു.
ഗേറ്റ്-2021 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. 70 ശതമാനം മാർക്കിൽ/തത്തുല്യ CGPAയിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമെടുത്തിരിക്കണം. ഇലക്ട്രിക്കൽ (20 ഒഴിവുകൾ), ഇലക്ട്രോണിക്സ് (10), സിവിൽ എൻജിനീയറിങ് (10) ബ്രാഞ്ചുകാർക്കാണ് അവസരം. പ്രായപരിധി 28.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.powergridindia.comൽ ലഭ്യമാണ്. അപേക്ഷഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർ /ഡിപ്പാർട്മെൻറ് ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.
അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 15നകം സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ്കോപ്പി അയക്കേണ്ടതില്ല. എന്നാൽ, അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കണം.ഗേറ്റ്-2021 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ. പരിശീലനം ഒരു വർഷത്തേക്കാണ്.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 60,000-1,80,000 രൂപ ശമ്പളനിരക്കിൽ അസിസ്റ്റൻറ് മാനേജറായി നിയമിക്കും. പി.എഫ്, ഗ്രാറ്റ്വിറ്റി, പെൻഷൻ ഉൾെപ്പടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.