Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 10:17 PM GMT Updated On
date_range 21 Nov 2017 10:17 PM GMTബാങ്ക് ഒാഫ് ബറോഡയിൽ 427 സ്പെഷലിസ്റ്റ് ഒാഫിസർ
text_fieldsbookmark_border
ബാങ്ക് ഒാഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഒാഫിസർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആകെ 428 ഒഴിവാണുള്ളത്.
താഴെപ്പറയുന്ന തസ്തികകളിലാണ് നിയമനം:
1. ഹെഡ്-ക്രെഡിറ്റ് റിസ്ക് (കോർപറേറ്റ് ക്രെഡിറ്റ്): ഒരു ഒഴിവ്
2. ഹെഡ്-എൻറർപ്രൈസ് ആൻഡ് ഒാപറേഷനൽ റിസ്ക് മാനേജ്മെൻറ്: ഒരു ഒഴിവ്
3. െഎ.ടി സെക്യൂരിറ്റി: അഞ്ച് ഒഴിവ്
4. ട്രഷറി-ഡീലേഴ്സ്/ട്രേഡേഴ്സ്: മൂന്ന് ഒഴിവ്
5. ട്രഷറി-റിലേഷൻഷിപ് മാനേജേഴ്സ് (ഫോറക്സ്/ഡെറിവേറ്റിവ്സ്): രണ്ട് ഒഴിവ്
6. ട്രഷറി-പ്രൊഡക്ട് സെയിൽസ്: 20 ഒഴിവ്
7. ഫിനാൻസ്/ക്രെഡിറ്റ്: 180 (40+140) ഒഴിവ്
8. ട്രേഡ് ഫിനാൻസ്: 50 ഒഴിവ്
9. സെക്യൂരിറ്റി: 15 ഒഴിവ്
10. സെയിൽസ്: 150 ഒഴിവ്.
ഒരു തസ്തികയിൽ മാത്രമേ അപേക്ഷിക്കാനാവൂ. ഒരു വർഷമാണ് പ്രബേഷൻ കാലയളവ്. ഒാൺലൈൻ പരീക്ഷ, ഗ്രൂപ് ഡിസ്കഷൻ, പേഴ്സനൽ ഇൻറർവ്യൂ, സൈക്കോമെട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എറണാകുളമാണ് കേരളത്തിലെ ഒാൺലൈൻ പരീക്ഷകേന്ദ്രം.
ജനറൽ, ഒ.ബി.സി വിഭാഗക്കാർ 600 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാരും ശാരീരികവെല്ലുവിളികൾ നേരിടുന്നവരും വിമുക്ത ഭടന്മാരും 100 രൂപ ഫീസടക്കണം.
അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ എട്ട്. ഒാരോ തസ്തികയിലും അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bankofbaroda.com ൽ Careers വിഭാഗത്തിൽ Current Openings കാണുക. http://ibps.sifyitest.com/bobsplonov17/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
ഇവകൂടാതെ ചീഫ് ടെക്നോളജി ഒാഫിസർ തസ്തികയിലേക്കും നിയമനമുണ്ട്. ഒരു ഒഴിവാണുള്ളത്. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് പ്രാഥമിക നിയമനം. പിന്നീട് കരാർ ദീർഘിപ്പിച്ചേക്കാം.
കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ സിസ്റ്റംസ്/അനുബന്ധ വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. എം.സി.എ/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. യോഗ്യരായ ഉദ്യേഗാർഥികൾ അപേക്ഷ നവംബർ 24ന് മുമ്പായി recruitment@bankofbaroda.co.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 022 66985541/5516 എന്ന നമ്പറിൽ വിളിക്കുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story