ഇ.എസ്.ഐ ഐ.പി ക്വോട്ടയിൽ 437 എം.ബി.ബി.എസ് സീറ്റുകൾ
text_fieldsഇ.എസ്.ഐ ഇൻഷ്വേഡ് ജീവനക്കാരുടെ കുട്ടികൾക്ക് ഇ.എസ്.ഐ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ 2023-24 വർഷം MBBS കോഴ്സിൽ 437 സീറ്റുകളിലും BDS കോഴ്സിൽ 28 സീറ്റുകളിലും പ്രവേശനം ലഭിക്കും. നീറ്റ്-യു.ജി 2023 റാങ്കുകാർക്കാണ് അവസരം.
ഈ സംവരണാനുകൂല്യം ലഭിക്കുന്നതിന് ഇ.എസ്.ഐ കോർപറേഷനിൽ വാർഡ് ഓഫ് ഐ.പി സർട്ടിഫിക്കറ്റിന് മേയ് 17 നുമുമ്പ് www.esic.gov.in-ൽ ഓൺലൈനായി അപേക്ഷിക്കണം. ഇതുസംബന്ധിച്ച അറിയിപ്പും നിർദേശങ്ങളും വെബ്സൈറ്റിലുണ്ട്. മേയ് 19വരെ സർട്ടിഫിക്കറ്റ് നൽകും.
കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് www.mcc.nic.in-ൽ രജിസ്റ്റർ ചെയ്യണം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് ഐ.പി.എസ് ക്വോട്ടയിൽ ഇ.എസ്.ഐ മെഡിക്കൽ /ഡന്റൽ കോളജുകളിൽ സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്.
ഇ.എസ്.ഐ.സി മെഡിക്കൽ കോളജുകളിൽ MBBSന് ഐ.പി ക്വോട്ടയിൽ ലഭ്യമായ സീറ്റുകൾ -കൊല്ലം, പാരിപ്പള്ളി-38, ചെന്നൈ -25, ബംഗളൂരു -(രാജാജി നഗർ) -56, ഗുൽബർഗ -56, ഹൈദരാബാദ് -43, കോയമ്പത്തൂർ -20, പട്ന 35, മാണ്ഡ്യ (ഹിമാചൽപ്രദേശ്) -36, അൽവാർ (രാജസ്ഥാൻ) -20, കൊൽക്കത്ത-65, ഫരീദാബാദ് (ഹരിയാന) -43, ഇ.എസ്.ഐ ഡന്റൽ കോളജ് ഗുൽബഗർഗയിൽ BDSന് 28 സീറ്റുകളാണുള്ളത്.
വാർഷിക ട്യൂഷൻ ഫീസായി 24,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി 5000 രൂപയും യഥാസമയം അടക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.esic.gov.in, www.mcc.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.