ഐ.ആർ.ഡി.എ.ഐയിൽ 49 അസി. മാനേജർ
text_fieldsഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) ഹൈദരാബാദ് ദേശീയതലത്തിൽ 49 അസിസ്റ്റൻറ് മാനേജർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ 21, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 12, എസ്.സി 8, എസ്.ടി 4, ഇ.ഡബ്ല്യു.എസ് 4 എന്നിങ്ങനെയാണ് ഒഴിവുകൾ. വിവിധ സ്ട്രീമുകളിലെ ഒഴിവുകളും (ബ്രാക്കറ്റിൽ) യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ.
ആക്ച്യൂറിയൽ (5)- 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. (ഐ.എ.ഐ 2019 കരിക്കുലത്തിൽ 7 പേപ്പറുകൾ പാസായിരിക്കണം).
ഫിനാൻസ് (5)- 60 ശതമാനം മാർക്കോടെ ബിരുദവും എ.സി.എ/എ.ഐ.സി.ഡബ്ല്യു.എ/എ.സി.എം.എ/എ.സി.എസ്/സി.എഫ്.എയും.
ലോ (നിയമം) (5)- 60 ശതമാനം മാർക്കോടെ നിയമബിരുദം.
ഐ.ടി-(5). ബി.ടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇ.സി/ഐ.ടി/കമ്പ്യൂട്ടർ സയൻസ്/സോഫ്റ്റ്വെയർ എൻജിനീയറിങ്) അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ/ഐ.ടിയിൽ പി.ജിയും (60 ശതമാനം മാർക്ക് വേണം)
റിസർച്ച്-(5)- മാസ്റ്റേഴ്സ് ഡിഗ്രി/രണ്ടു വർഷത്തെ പി.ജി ഡിപ്ലോമ (ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/അനുബന്ധ ശാഖകളിൽ) 60 ശതമാനം മാർക്ക് വേണം.
ജനറലിസ്റ്റ് (24)- 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടാകണം. പ്രായപരിധി 20.9.2024ൽ 21-30. വിജ്ഞാപനം www.irdai.gov.inൽ. അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 100 രൂപ. ഓൺലൈനായി സെപ്. 20 വരെ അപേക്ഷിക്കാം.
ഓൺലൈൻ പ്രിലിമിനറി, ഡിസ്ക്രിപ്റ്റീവ് മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുണ്ടാകും. തിരുവനന്തപുരവും കവറത്തിയും പരീക്ഷാകേന്ദ്രമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം 1,46,000 രൂപ ശമ്പളം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.