യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രന്റിസ് ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലയിൽപെടുന്ന യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. 500 ഒഴിവുകളുണ്ട്. കേരളത്തിൽ 22 പേർക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ അപ്രന്റിസ്ഷിപ് വിജ്ഞാപനം www.unionbankofindia.co.inൽ ലഭ്യമാണ്. ഓരോ സംസ്ഥാനത്തും ലഭ്യമായ സംവരണം ഉൾപ്പെടെയുള്ള ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്. പ്രാദേശികഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. അവരവരുടെ സംസ്ഥാനത്തിൽ ലഭ്യമായ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
യോഗ്യത: അംഗീകൃത ബിരുദം. പ്രായം 2024 ആഗസ്റ്റ് ഒന്നിന് 20 വയസ്സ് തികഞ്ഞിരിക്കണം. 28 വയസ്സ് കവിയാനും പാടില്ല. 1996 ആഗസ്റ്റ് രണ്ടിനും 2004 ആഗസ്റ്റ് ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ബി.ഡി) 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ് ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 800 രൂപ. വനിതകൾ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് 600 രൂപ. ഭിന്നശേഷി (പി.ഡബ്ല്യു.ബി.ഡി) വിഭാഗങ്ങളിൽപെടുന്നവർക്ക് 400 രൂപ. ജി.എസ്.ടി കൂടി നൽകേണ്ടതുണ്ട്.
അർഹതയുള്ള എല്ലാവരും വിജ്ഞാപനത്തിലെ നിർദേശപ്രകാരം www.apprenticeshipindia.gov.in/https://nats.education.gov.in എന്നീ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് രജിസ്ട്രേഷൻ കോഡും എൻറോൾമെന്റ് ഐ.ഡിയും കത്തിടപാടുകൾക്ക് ആവശ്യമായി വരും. ഒബ്ജക്ടിവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷ, ടെസ്റ്റ് ഓഫ് ലോക്കൽ ലാംഗ്വേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വൈദ്യപരിശോധനയുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. അപ്രന്റിസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. അന്വേഷണങ്ങൾക്ക് apprentice@unionbankofindia.bank എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.