Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമി​ലി​ട്ട​റി...

മി​ലി​ട്ട​റി എ​ൻ​ജി​നീ​യ​ർ സ​ർ​വി​സ​സി​ൽ 502 ഒ​ഴി​വു​ക​ൾ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 12 വ​രെ

text_fields
bookmark_border
military-engineers
cancel

മി​ലി​ട്ട​റി എ​ൻ​ജി​നീ​യ​ർ സ​ർ​വി​സ​സ്​ ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സ്​ ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ സ​തേ​ൺ ക​മാ​ൻ​ഡ്​ പു​ണെ സൂ​പ്പ​ർ​വൈ​സ​ർ, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ത​സ്​​തി​ക​ക​ളി​ൽ 502 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​െ​മ​ൻ​റി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള​നി​ര​ക്ക്​ 35,400-1,12,400 രൂ​പ.

സൂ​പ്പ​ർ​വൈ​സ​ർ ത​സ്​​തി​ക​യി​ൽ 450 ഒ​ഴി​വു​ക​ളു​ണ്ട്​ (ജ​ന​റ​ൽ 183, ഇ.​ഡ​ബ്ല്യു.​എ​സ്​ 45, ഒ.​ബി.​സി 120, എ​സ്.​സി 69, എ​സ്.​ടി 33). യോ​ഗ്യ​ത: മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി (ഇ​ക്ക​ണോ​മി​ക്​​സ്​/​കോ​മേ​ഴ്​​സ്​/​സ്​​റ്റാ​​റ്റി​സ്​​റ്റി​ക്​​സ്​/​ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്​/​പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ), സ്​​റ്റോ​ർ കീ​പ്പി​ങ്, അ​ക്കൗ​ണ്ട്​​സ്​ കൈ​കാ​ര്യം ചെ​യ്​​ത്​ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ ബി​രു​ദ​വും മെ​റ്റീ​രി​യ​ൽ​സ്​ മാ​നേ​ജ്​​മെൻറ്​/​വെ​യ​ർ​ഹൗ​സി​ങ്​ മാ​നേ​ജ്​​മെൻറ്​/​ലോ​ജി​സ്​​റ്റി​ക്​​സ്​/​പ​ർ​ച്ചേ​സി​ങ്ങി​ൽ ഡി​പ്ലോ​മ​യും ഹൗ​സ്​ കീ​പ്പി​ങ്​/​അ​ക്കൗ​ണ്ടി​ങ്ങി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ത​സ്​​തി​ക​യി​ൽ 52 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (ജ​ന​റ​ൽ 21, ഇ.​ഡ​ബ്ല്യു.​എ​സ്​ 5, ഒ.​ബി.​സി 14, എ​സ്.​സി 8, എ​സ്.​ടി 4). യോ​ഗ്യ​ത: ആ​ർ​ക്കി​ടെ​ക്​​​ച​റ​ൽ അ​സി​സ്​​റ്റ​ൻ​ഷി​പ്പി​ൽ അം​ഗീ​കൃ​ത ത്രി​വ​ത്സ​ര ഡി​േ​പ്ലാ​മ. ഓ​​ട്ടോ​കാ​ഡ്, സി​റോ​ക്​​സ്​ ഓ​പ​റേ​ഷ​ൻ, പ്രി​ൻ​റി​ങ്​ ആ​ൻ​ഡ്​ ലാ​മി​നേ​ഷ​ൻ മെ​ഷീ​ൻ ജോ​ലി​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം.

പ്രാ​യ​പ​രി​ധി: 18-30. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.mes.gov.inൽ ​റി​ക്രൂ​ട്ട്​​മെൻറ്​ ലി​ങ്കി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഫീ​സ്​ 100 രൂ​പ. എ​സ്.​സി, എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/ വി​മു​ക്ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 12 വ​രെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

മേ​യ്​ 16ന്​ ​രാ​വി​ലെ 10 മു​ത​ൽ 12 മ​ണി​വ​രെ കേ​ര​ള​ത്തി​ൽ കൊ​ച്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ​െസ​ല​ക്​​ഷ​ൻ. ടെ​സ്​​റ്റി​ൽ ജ​ന​റ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ആ​ൻ​ഡ്​ റീ​സ​ണി​ങ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ്, പൊ​തു​വി​ജ്ഞാ​പ​നം, ന്യൂ​മ​റി​ക്ക​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ആ​കെ 125 മാ​ർ​ക്കി​നാ​ണ്​ പ​രീ​ക്ഷ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.mes.gov.inൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:militarycareer newsmilitary engineer service
News Summary - 502 vacancies in military engineer service; online application till April 12
Next Story