ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിൽ 54 ഐ.ടി എക്സിക്യൂട്ടിവ്
text_fieldsകേന്ദ്ര സംരംഭമായ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക്, 54 ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടിവ്സിനെ കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് നിയമിക്കുന്നു. ന്യൂഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഐ.ടി വകുപ്പുകളിലാണ് നിയമനം. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ. സേവനമികവ് പരിഗണിച്ച് രണ്ടു വർഷംകൂടി നീട്ടിക്കിട്ടാവുന്നതാണ്.
എക്സിക്യൂട്ടിവ് (അസോസിയേറ്റ് കൺസൽട്ടന്റ്) ഒഴിവുകൾ -28. പ്രായപരിധി- 22-30 . ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
എക്സിക്യൂട്ടിവ് (സീനിയർ കൺസൽട്ടന്റ്) ഒഴിവുകൾ -5, പ്രായപരിധി- 22-45. ആറു വർഷത്തെ പ്രവൃത്തിപരിചയം. എസ്.സി/ എസ്.ടി/ ഒ.ബി.സി നോൺ ക്രീമിലെയർ/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് സംവരണവും വയസ്സിളവുമുണ്ട്.
യോഗ്യത: ബി.ഇ/ ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്) അല്ലെങ്കിൽ എം.സി.എ അല്ലെങ്കിൽ ബി.സി.എ/ ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്). പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ippbonine.com ൽ ലഭിക്കും. മേയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.ഷോർട്‍ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം/ ഗ്രൂപ്പ് ചർച്ച/ ഓൺലൈൻ ടെസ്റ്റ് നടത്തിയാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.