ഫാക്ടിൽ ടെക്നീഷ്യൻ ഒഴിവുകൾ 56
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ടെക്നീഷ്യൻ (പ്രോസസ്), ഒഴിവുകൾ 56 (ജനറൽ 2), ഒ.ബി.സി നോൺ ക്രീമിലെയർ 18, പട്ടികവർഗം 8, ശമ്പളനിരക്ക് 23350-115000 രൂപ. യോഗ്യത: ബി.എസ്‍സി (കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി) അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും (കെമിക്കൽ എൻജിനീയറിങ്/ടെക്നോളജി/പെട്രോ കെമിക്കൽ ടെക്നോളജി) നിർദിഷ്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. പട്ടികവർഗ വിഭാഗത്തിന് പ്രവൃത്തി പരിചയമില്ലെങ്കിലും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാഫീസ് 590 രൂപ. എസ്.സി,എസ്.ടി, പി.ഡബ്ല്യൂബിഡി,വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. കൊച്ചിയിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ.
മറ്റു തസ്തികകൾ: സീനിയർ മാനേജർ (എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ) ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ) ഒഴിവ് 3, (ജനറൽ), സീനിയർ/ഡെപ്യൂട്ടി മാനേജർ (കോഓപറേറ്റ് കമ്യൂണിക്കേഷൻസ്) 1 (ജനറൽ), അസിസ്റ്റന്റ് മാനേജർ (ആർ ആന്റ് ഡി) 1 (ജനറൽ), അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്) 1 (ജനറൽ). യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.fact.co.inൽ ലഭിക്കും. മാനേജീരിയൽ തസ്തികകൾക്ക് അപേക്ഷാഫീസ് 1180 രൂപയാണ്. ഓൺലൈനായി ജനുവരി 23വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.