ഡൽഹിയിൽ അധ്യാപകരാകാം; 5807 ഒഴിവുകൾ
text_fieldsഡൽഹി സബോർഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ് 5807 ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്നു (പരസ്യനമ്പർ 03/21). ഉർദു, ഇംഗ്ലീഷ്, സംസ്കൃതം, ബംഗാളി, പഞ്ചാബി വിഷയങ്ങളിലാണ് നിയമനം. ശമ്പളനിരക്ക് 9300-34,800, ഗ്രേഡ് പേ 4600 (ഗ്രൂപ് ബി നോൺ ഗസറ്റഡ് തസ്തിക). ഓരോ വിഷയത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ലഭ്യമായ ഒഴിവുകൾ ചുവടെ:
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ: ഉർദു-പുരുഷന്മാർ 346, സ്ത്രീകൾ 571; ഇംഗ്ലീഷ്-പുരുഷന്മാർ 1029, സ്ത്രീകൾ 961; സംസ്കൃതം-പുരുഷന്മാർ 866, സ്ത്രീകൾ 1159; പഞ്ചാബി-പുരുഷന്മാർ 382, സ്ത്രീകൾ 492, ബംഗാളി-സ്ത്രീ ഒന്ന്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഫീസ്, അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം അടക്കം സമഗ്ര വിവരങ്ങൾ https://dsssb.delhi.gov.inൽ.
അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://dsssbonline.nic.inൽ ജൂൺ നാലു മുതൽ സമർപ്പിക്കാം. ജൂലൈ മൂന്നുവരെ അപേക്ഷ സ്വീകരിക്കും. ഡൽഹിയിൽ നടത്തുന്ന സെലക്ഷൻ/സ്കിൽ ടെസ്റ്റിെൻറ അടിസ്ഥാനത്തിലാണ് നിയമനം. പരീക്ഷാതീയതി പിന്നീട് അറിയിക്കും. പരീക്ഷാഫീസ് 100 രൂപയാണ്. വനിതകൾ/എസ്.ടി/എസ്.ടി/പി.ഡബ്ല്യൂ.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. അധ്യാപകരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡൽഹി സർക്കാറിന് കീഴിൽ വിദ്യാഭ്യാസവകുപ്പിലാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.