സ്റ്റേറ്റ് ബാങ്കിൽ 6100 അപ്രൻറീസ് ഒഴിവുകൾ
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 6100 അപ്രൻറീസുകളെ റിക്രൂട്ട് ചെയ്യുന്നു. കേരളത്തിൽ 75 ഒഴിവുകളുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ ലഭ്യമായ ഒഴിവുകളും അറിഞ്ഞിരിക്കേണ്ട പ്രാദേശിക ഭാഷയും ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://sbi.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപ്രൻറീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. പ്രതിമാസം 15,000 രൂപയാണ് സ്റ്റൈപ്പൻറ്.ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായം 31.10.2020ൽ 20-28 വയസ്സ്. 1992 നവംബർ ഒന്നിന് മുേമ്പാ 2000 ഒക്ടോബർ 31ന് ശേഷമോ ജനിച്ചവരാകരുത്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. https://nsdc.india.org/apprenticeship അല്ലെങ്കിൽ www.sbi.co.in/careersൽ അപ്രൻറീസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ജൂലൈ 26നകം ഓൺലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.ഓൺലൈൻ ടെസ്റ്റ്, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് നടത്തിയാണ് സെലക്ഷൻ. ഓൺലൈൻ ടെസ്റ്റിൽ ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. ആകെ 100 ചോദ്യങ്ങൾ, പരമാവധി മാർക്ക് 100, ഒരു മണിക്കൂർ സമയം ലഭിക്കും.
കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷകേന്ദ്രങ്ങളാണ്. ആഗസ്റ്റിലാണ് പരീക്ഷ.ലോക്കൽ ലാംേഗ്വജ് ടെസ്റ്റിൽ വായനയിലും എഴുത്തിലും സംസാരത്തിലുമൊക്കെയുള്ള നൈപുണ്യം വിലയിരുത്തും. പ്രാദേശിക ഭാഷയിൽ പത്ത്/പന്ത്രണ്ട് ക്ലാസുകൾ പഠിച്ചിട്ടുള്ളവരെ ലാംഗ്വേജ് ടെസ്റ്റിൽനിന്ന് ഒഴിവാക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.