കൊച്ചിൻ ഷിപ്യാർഡിൽ 70 പ്രോജക്ട് ഓഫിസർ; ഓൺലൈൻ അപേക്ഷ ഡിസംബർ മൂന്നുവരെ
text_fieldsകൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് പ്രോജക്ട് ഓഫിസർമാരെ തേടുന്നു. കരാറിലാണ് മൂന്നുവർഷ നിയമനം. തസ്തികകളും ഒഴിവുകളും യോഗ്യത ചുവടെ:
സീനിയർ പ്രോജക്ട് ഓഫിസർ: മെക്കാനിക്കൽ-10, ഇലക്ട്രിക്കൽ-രണ്ട്, ഇലക്ട്രോണിക്സ്-ഒന്ന്, സിവിൽ-ഒന്ന്, യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ഒന്നാംക്ലാസ് എൻജിനീയറിങ് ബിരുദം. ഷിപ്ബിൽഡിങ്/റിപ്പയർ/മറൈൻ കമ്പനി/േപാർട്ട് എൻജിനീയറിങ് മേഖലയിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടറൈസ്ഡ് ജോലികളിൽ പ്രാവീണ്യം അഭിലഷണീയം. പ്രായപരിധി 2021 ഡിസംബർ മൂന്നിന് 35 വയസ്സ്.
പ്രോജക്ട് ഓഫിസർ: മെക്കാനിക്കൽ-29, ഇലക്ട്രിക്കൽ-10, ഇലക്ട്രോണിക്സ്-നാല്, ഇൻസ്ട്രുമെേൻറഷൻ-ഒന്ന്, സിവിൽ-ഒമ്പത്, ഡിസൈൻ-ഇൻഫർമേഷൻ ടെക്നോളജി-രണ്ട്, ഐ.ടി-ഒന്ന്, യോഗ്യത-60 ശതമാനം മാർക്കിൽ കുറയാതെ എൻജിനീയറിങ് ബിരുദം. ഷിപ് ബിൽഡിങ് റിപ്പയർ/മറൈൻ കമ്പനി/പോർട്ട്/എൻജിനീയറിങ് കമ്പനികളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. കമ്പ്യൂട്ടറൈസ്ഡ് ജോലികളിൽ പ്രാവീണ്യം അഭിലഷണീയം. പ്രായപരിധി 30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.
ആകെയുള്ള 70 ഒഴിവുകളിൽ ഭിന്നശേഷിക്കാർക്ക് അഞ്ച് ഒഴിവുകളിൽ നിയമനം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.inൽ കരിയർ പേജിലുണ്ട്. അപേക്ഷ ഫീസ് 400 രൂപ. sc/st/pwd വിഭാഗങ്ങൾക്ക് ഫീസില്ല. െഡബിറ്റ്/െക്രഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം. ഡിസംബർ മൂന്നിനകം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.