ഡൽഹിയിൽ 7236 അധ്യാപക ഒഴിവുകൾ
text_fieldsഡൽഹി സബോർഡിനേറ്റ് സർവിസസ് സെലക്ഷൻ ബോർഡ് (DSSSB) പരസ്യനമ്പർ 02/21 വിജ്ഞാപന പ്രകാരം 7236 അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. വിവരങ്ങൾ https://dsssb.delhi.gov.inൽ. ഭൂരിഭാഗം ഒഴിവുകളും ഡൽഹി വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. തസ്തികകളും ഒഴിവുകളും
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ-ഹിന്ദി (പുരുഷന്മാർ) 556, വനിതകൾ 551; നാച്വറൽ സയൻസ് പുരുഷന്മാർ 1040, വനിതകൾ 824; മാത്തമാറ്റിക്സ്-വനിതകൾ 1167, പുരുഷന്മാർ 988; സോഷ്യൽ സയൻസ്-പുരുഷന്മാർ 469, വനിതകൾ 662; ബംഗാളി പുരുഷന്മാർ-1. ഈ ഒഴിവുകളെല്ലാം വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ്. ഗ്രൂപ് ബി നോൺ ഗസറ്റഡ് തസ്തികയിൽ പെടുന്നു. ഗ്രേഡ് 4600 രൂപ വീതമാണ്. ശമ്പളനിരക്ക് 9300-34,800 രൂപ. അസിസ്റ്റൻറ് ടീച്ചർ (പ്രൈമറി) 434, നഴ്സറി 74. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ് ഒഴിവുകൾ.
ഗ്രേഡ് പേ 4200 രൂപ. ശമ്പളനിരക്ക് 9300-34,800 രൂപ. (ഗ്രൂപ് ബി നോൺ ഗസറ്റഡ്).
ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റൻറ് (LDC) -278 (സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ), ഗ്രേഡ് പേ 1900 രൂപ, ശമ്പളനിരക്ക് 5200-20,200 രൂപ. കൗൺസിലർ 50, (വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് വകുപ്പ്), ഗ്രേഡ് പേ 4200, ശമ്പളനിരക്ക് 9300-34,800 രൂപ. ബിഡ് ക്ലർക്ക് 12 (ഡൽഹി അർബെൻഷെൽറ്റർ ഇംപ്രൂവ്മെൻറ് ബോർഡ്) ഗ്രേഡ് പേ 4600 രൂപ, ശമ്പളനിരക്ക് 9300-34,800 രൂപ.
അസിസ്റ്റൻറ് ടീച്ചർ (പ്രൈമറി) (ന്യൂഡൽഹി) മുനിസിപ്പൽ കൗൺസിൽ) 120, ഗ്രേഡ് പേ 4200 രൂപ, ശമ്പളനിരക്ക് 9300-34,800 രൂപ. പട്ട്വാരി 10, (ഡൽഹി അർബൻഷെൽറ്റർ ഇംപ്രൂവ്മെൻറ് ബോർഡ്) ഗ്രേഡ് പേ 2000 രൂപ, ശമ്പളനിരക്ക് 5200-20,200 രൂപ. വിവരങ്ങൾ https://dsssb.delhi.gov.inൽ ലഭ്യമാണ്. മേയ് 25 മുതൽ ജൂൺ 24 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.