കേന്ദ്ര സായുധ പൊലീസ് സേനകളിൽ 75,768 കോൺസ്റ്റബിൾ ഒഴിവ്
text_fieldsകേന്ദ്ര സായുധ പൊലീസ് സേനകളിൽ കോൺസ്റ്റബ്ൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. വിവിധ സേനകളിലായി ആകെ 75,768 ഒഴിവുകളുണ്ട്. ഓരോ സേനാവിഭാഗത്തിലും ലഭ്യമായ ഒഴിവുകൾ: ബി.എസ്.എഫ് -27,875, സി.ഐ.എസ്.എഫ് -8,598, സി.ആർ.പി.എഫ് -25,427, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് -3006, ശസസ്ത്ര സീമാബൽ -5,278, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് -583, റൈഫിൾമാൻ (ജി.ഡി) അസം റൈഫിൾസ് -4,776, ശിപായ് (എൻ.ഐ.എ) -225.
ശമ്പളനിരക്ക് 18,000-56,900 രൂപ. ശിപായ് (എൻ.ഐ.എ) -21,700-69,100. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: എസ്.എസ്.എൽ.സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എൻ.സി.സി-സി/ബി/എ സർട്ടിഫിക്കറ്റുള്ളവർക്ക് ബോണസ് മാർക്ക് ലഭിക്കും. പ്രായപരിധി 18-23.
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 100 രൂപ. വനിതകൾക്കും എസ്.സി, എസ്.ടി, വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. ഓൺലൈനായും ഫീസ് അടക്കാം. നവംബർ 24 മുതൽ ഡിസംബർ 28 വരെ ഫീസ് സ്വീകരിക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷകേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.