കേന്ദ്ര സർവിസിൽ 827 മെഡിക്കൽ ഓഫിസർ
text_fieldsയു.പി.എസ്.സി 2024 വർഷത്തെ കൈമ്പൻഡ് മെഡിക്കൽ സർവിസ് പരീക്ഷക്ക് ഓൺലൈനായി ഏപ്രിൽ 30 വൈകീട്ട് ആറുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. https://upsconline.nic.inൽ അപേക്ഷാ സമർപ്പണത്തിനുള്ള സൗകര്യം ലഭിക്കും. അപേക്ഷാഫീസ് 200 രൂപ. വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
എം.ബി.ബി.എസ് ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 2024 ആഗസ്റ്റ് ഒന്നിന് 32-35 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും വയസ്സിളവുണ്ട്. വിജ്ഞാപനത്തിലെ നിർദേശപ്രകാരം വൺടൈം രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നൽകേണ്ടത്.
കൈമ്പൻഡ് മെഡിക്കൽ സർവിസസ് പരീക്ഷാഘടനയും സിലബസും സെലക്ഷൻ നടപടിക്രമങ്ങളും സംവരണവും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. പരീക്ഷ ജൂലൈ 14ന് ദേശീയതലത്തിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, പനാജി (ഗോവ), ചെന്നൈ, മധുര, ബംഗളൂരു, ധർവാർഡ്, ഹൈദരാബാദ്, വിശാഖപട്ടണം, തിരുപ്പതി, മുംബൈ, ഡൽഹി, കൊൽക്കത്ത, ഉൾപ്പെടെ 41 കേന്ദ്രങ്ങളിലാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇനി പറയുന്ന സർവിസുകളിൽ നിയമിക്കും. ആകെ 827 ഒഴിവുകളാണുള്ളത്.
സെൻട്രൽ ഹെൽത്ത് സർവിസ്- മെഡിക്കൽ ഓഫിസർ/ഡ്യൂട്ടി മെഡിക്കൽ ഓഫിസർ-ഒഴിവുകൾ 163.
റെയിൽവേസ്-അസിസ്റ്റന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ-450
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ-ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ 14.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ-ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ ഗ്രേഡ് 2. ഒഴിവുകൾ 200.
എസ്.സി/എസ്.ടി/ഒ.ബി.സി നോൺക്രീമിലെയർ/ഇ.ഡബ്ല്യൂ.എസ്/പി.ഡബ്ല്യൂ.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.