ഡൽഹി പൊലീസിൽ 835 ഹെഡ്കോൺസ്റ്റബിൾ
text_fieldsഡൽഹി പൊലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഹെഡ്കോൺസ്റ്റബിൾമാരെ തെരഞ്ഞെടുക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ സെപ്റ്റംബറിൽ പരീക്ഷ നടത്തും. കേരളം ഉൾപ്പെടെ ഇന്ത്യയിലെവിടെയുള്ളവർക്കും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ദേശീയതലത്തിലുള്ള ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഡൽഹിയിൽ കായികക്ഷമതാ പരീക്ഷയും മെഷർമെന്റ് ടെസ്റ്റും വൈദ്യ പരിശോധനയും നടത്തിയാണ് സെലക്ഷൻ. പുരുഷന്മാർക്ക് 559, വനിതകൾക്ക് 276 ഉൾപ്പെടെ ആകെ 835 ഒഴിവുണ്ട്. ഒ.ബി.സി, EWS, SC, ST, വിമുക്തഭടന്മാർ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
ഭാരതപൗരന്മാർക്ക് അപേക്ഷിക്കാം. യോഗ്യത: ഹയർസെക്കൻഡറി/പ്ലസ്ടു പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗത. അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്ക് വേഗത വേണം. പ്രായപരിധി 1.1.2022ൽ 18-25. സംവരണവിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. പുരുഷന്മാർക്ക് 165 സെന്റിമീറ്റർ ഉയരവും 78-82 സെന്റിമീറ്റർ നെഞ്ചളവും ഉണ്ടാകണം. വനിതകൾക്ക് 157 സെന്റിമീറ്റർ ഉയരം മതി. പട്ടികവർഗക്കാർ ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് ശാരീരികയോഗ്യതയിൽ ഇളവുണ്ട്. വിജ്ഞാപനം https://ssc.nic.inൽ. ജൂൺ 16 വരെ അപേക്ഷകൾ സ്വീകരിക്കും. 17 വരെ ഫീസ് അടക്കാം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.