ഡൽഹി പൊലീസിൽ 857 ഹെഡ് കോൺസ്റ്റബിൾ
text_fieldsഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപറേറ്റർ/ടെലിപ്രിന്റർ ഓപറേറ്റർ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ ദേശീയതലത്തിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജൂലൈ 29 വരെ അപേക്ഷ സ്വീകരിക്കും. ആകെ 857 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 25,500-81,100 രൂപ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 573 ഒഴിവുകളിലേക്കാണ് നിയമനം (ഓപൺ 459, വിമുക്തഭടന്മാർ 57, ഡിപാർട്ട്മെന്റൽ 57), വനിതകൾക്ക് 284 ഒഴിവുകൾ (ഓപൺ 256, ഡിപാർട്ട്മെന്റൽ 28).
യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ മെക്കാനിക്-കം-ഓപറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റത്തിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം. കമ്പ്യൂട്ടർ ഓപറേഷനിൽ പ്രാവീണ്യമുണ്ടായിരിക്കണം (ഇംഗ്ലീഷ് വേഡ് പ്രോസസിങ് സ്പീഡ്-1000 കീ ഡിപ്രഷൻസ്-15 മിനിട്ട് ടെസ്റ്റ് ഉണ്ടാവും). മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
പ്രായപരിധി 1.7.2022ൽ 18-27. 1995 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. എൻ.സി.സി, ഡിഗ്രി, പി.ജി സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ വെയിറ്റേജ്/ബോണസ് മാർക്ക് ലഭിക്കും.
അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം.
സെലക്ഷൻ: 100 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്, കായികക്ഷമതപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.