റെയിൽവേയിൽ 9144 ടെക്നീഷ്യൻ
text_fieldsഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രീകൃത വിജ്ഞാപനം (നമ്പർ 02/2024) പ്രസിദ്ധപ്പെടുത്തി. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി ആകെ 9144 ഒഴിവുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരം ആർ.ആർ.ബിയുടെ കീഴിൽ 278 ഒഴിവുകളാണുള്ളത്. (ജനറൽ 103, എസ്.സി 56, എസ്.ടി 53, ഒ.ബി.സി 36, ഇ.ഡബ്ല്യു.എസ് 30). ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 30 ഒഴിവുകളും ടെക്നീഷ്യൻ ഗ്രേഡ് 3 വിവിധ ട്രേഡുകളിലായി 248 ഒഴിവുകളും ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം www.rrbthiruvananthapuram.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികക്ക് ബി.എസ് സി (ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് സ്ട്രീമിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ബി.ടെക് ബിരുദം.
ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികക്ക് എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട/അനുബന്ധ ട്രേഡിൽ ഐ.ടി.ഐ (എൻ.സി.വി.ടി/എസ്.സി.വി.ടി) സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ ആക്ട് അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. പ്രായപരിധി 1.7.2024 മുതൽ ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നലിന് 18-36 വയസ്സ്. ടെക്നീഷ്യൻ ഗ്രേഡ് 3ക്ക് 18-33 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
പരീക്ഷഫീസ് 500 രൂപ. വനിതകൾ/ട്രാൻസ്ജൻഡർ/ന്യൂനപക്ഷങ്ങൾ/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ബാങ്ക്ചാർജ് ഒഴികെ തുക തിരികെ ലഭിക്കും. ഓൺലൈനായി ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 29,200 രൂപയും ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികയിൽ 19,900 രൂപയും ശമ്പളം ലഭിക്കും. സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.