എസ്.ബി.ഐയിൽ 92 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകൾ
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 92 ഒഴിവുകളിലേക്ക് സ്ഥിര/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ:
ഡേറ്റാ പ്രൊട്ടക്ഷൻ ഓഫിസർ (കരാർ നിയമനം), ഒഴിവ് 1, പോസ്റ്റ് ഡോക്ടറൽ റിസർച് ഫെലോഷിപ് (കരാർ), ഒഴിവ് 5, റിസ്ക് സ്പെഷലിസ്റ്റ് (സെക്ടർ/സ്കെയിൽ III) 5, റിസ്ക് സ്പെഷലിസ്റ്റ് (സെക്ടർ/സ്കെയിൽ II) 5, പോർട്ട്ഫോളിയോ മാനേജ്മെൻറ് സ്പെഷലിസ്റ്റ് (സ്കെയിൽ II) 3, റിസ്ക് സ്പെഷലിസ്റ്റ് (െക്രഡിറ്റ് -സ്കെയിൽ III) 2, റിസ്ക് സ്പെഷലിസ്റ്റ് (െക്രഡിറ്റ് -സ്കെയിൽ II) 2,
റിസ്ക് സ്പെഷലിസ്റ്റ്-എൻറർപ്രൈസ് (സ്കെയിൽ II) 1, റിസ്ക് സ്പെഷലിസ്റ്റ്-INDAS (സ്കെയിൽ III) 4, ഡെപ്യൂട്ടി മാനേജർ (േഡറ്റാ സയൻറിസ്റ്റ്) 11, മാനേജർ (േഡറ്റാ സയൻറിസ്റ്റ്) 11, ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫിസർ) 5, ഡേറ്റാ ട്രെയിനർ 1, ഡേറ്റാ ട്രാൻസ്ലേറ്റർ 1, സീനിയർ കൺസൾട്ടൻറ് അനലിസ്റ്റ് 1, എം.ജി.എം (അസി. ജനറൽ മാനേജർ എൻറർപ്രൈസ് ആൻഡ് ടെക്നോളജി ആർക്കിടെക്ചർ) 1, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) 28, മാനേജർ (റീട്ടെയിൽ പ്രോഡക്ട്സ്) 5. ആദ്യ രണ്ട് തസ്തികകൾ ഒഴികെ മറ്റെല്ലാ തസ്തികകളിലും സ്ഥിരം നിയമനമാണ്.
യോഗ്യത മാനദണ്ഡങ്ങൾ (പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം ഉൾപ്പെടെ), ഫീസ്, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https:/bank.sbi/careers, https:/sbi.co.in/careers എന്നീ വെബ്പോർട്ടലുകളിൽ ലഭ്യമാണ്.
അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ എട്ടിനകം സമർപ്പിക്കണം. അപേക്ഷ ഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.