മാംഗ്ലൂർ റിഫൈനറിയിൽ 96 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖലാസ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ: 78 ഒഴിവ് (കെമിക്കൽ എൻജിനീയറിങ് 28, മെക്കാനിക്കൽ 24, സിവിൽ രണ്ട്, ഇലക്ട്രിക്കൽ ഏഴ്, ഇൻസ്ട്രുമെന്റേഷൻ 11, കമ്പ്യൂട്ടർ സയൻസ് അഞ്ച്, കെമിസ്ട്രി ഒന്ന്). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്/എം.എസ്.സി പ്രായം: 27. ശമ്പളം: 50,000 -1,60,000 രൂപ.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ്: 13 ഒഴിവ് (മാർക്കറ്റിങ് 12, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഒന്ന്). യോഗ്യത: എം.ബി.എ/പി.ജി ഡിപ്ലോമ ഇൻ മാർക്കറ്റിങ്/ ഓപറേഷൻസ് മാനേജ്മെന്റ്/സപ്ലൈ ചെയിൻ/ബിസിനസ് മാനേജ്മെന്റ്/അനലറ്റിക്സ്/ഇന്റർനാഷനൽ ട്രേഡ്. കന്നഡ പരിജ്ഞാനം അഭിലഷണീയം.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ്: അഞ്ച് ഒഴിവ് (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ് നാല്, സെക്രട്ടേറിയൽ ഒന്ന്). യോഗ്യത: എം.ബി.എ/പി.ജി ഡിപ്ലോമ ഇൻ ഫിനാൻസ്/സി.എ/സി.എം.എ പ്രായം: 27. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.mrpl.co.in/careersൽ. ജനുവരി 15ന് വൈകീട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.