െഎ.െഎ.എസ്.സിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്; 85 ഒഴിവുകൾ
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ബാംഗ്ലൂർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് തസ്തികയിൽ 85 ഒഴിവുകളിൽ (ജനറൽ -37, ഒ.ബി.സി 22, എസ്.സി -13, എസ്.ടി-5, ഇ.ഡബ്ല്യു.എസ്-8) നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യനമ്പർ ആർ. (എച്ച്.ആർ) / റിക്രൂട്ട്മെൻറ്-1/2020. നാല് ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനവും. പ്രായപരിധി 7.11.2020ൽ 26 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സികാർക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാഫീസ്: ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 800 രൂപ. വനിതകൾക്ക് എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്കും 400 രൂപ മതി.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/positions.openൽനിന്നും ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം അപേക്ഷ ഓൺൈലനായി നവംബർ ഏഴിനകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.