അഗ്നിപഥ്: കരസേന ആറ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിപ്രകാരം കരസേന ആറ് തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17.5 മുതൽ 23 വയസ്സ് വരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
അഗ്നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), അഗ്നിവീർ ടെക്നിക്കൽ (ഓൾ ആംസ്), അഗ്നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ (ഓൾ ആംസ്), അഗ്നിവീർ ട്രേഡ്സ്മെൻ (ഓൾ ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീർ ട്രേഡ്സ്മെൻ (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണ് രജിസ്ട്രേഷൻ. പരിശീലന കാലയളവ് അടക്കം നാലുവർഷത്തേക്കാണ് റിക്രൂട്ട്മെന്റ്. വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകൾ തുടങ്ങിയവ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in വെബ്സൈറ്റുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.