വ്യോമസേനയിൽ അഗ്നിവീർ: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: ഭാരതീയ വ്യോമസേനയിൽ അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. നവംബർ 23ന് വൈകീട്ട് അഞ്ചുവരെ https://agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. 2002 ജൂൺ 27നും 2005 ഡിസംബർ 27നും മധ്യേ ജനിച്ചവർക്ക് (രണ്ടു ദിവസവും ഉൾപ്പെടെ) സെലക്ഷൻ ടെസ്റ്റിനായി അപേക്ഷിക്കാം. പ്രായപരിധി എൻറോൾമെന്‍റ് തീയതിയിൽ പരമാവധി 21 വയസ്സാണ്. കുറഞ്ഞത് 50 ശതമാനം മാർക്കോടെയും ഇംഗ്ലീഷ് വിഷയത്തിന് പ്രത്യേകമായി 50 ശതമാനം മാർക്കോടെയുമുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് വിദ്യാഭ്യാസ യോഗ്യത.
വിശദവിവരങ്ങൾ https://indianairforce.nic.in , https://careerindianairforce.cdac.in ൽ.ഓൺലൈൻ പരീക്ഷ, രജിസ്ട്രേഷൻ പ്രക്രിയ, അഡ്മിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്‍റ്, സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്ക്വയർ, ഡൽഹി കാന്റ്, ന്യൂഡൽഹി -110010 (ഫോൺ നമ്പർ 01125694209/ 25699606, ഇ-മെയിൽ: casbiaf@cdac.in). ഓൺലൈൻ അപേക്ഷ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 020-25503105/ 020-25503106. കൂടാതെ കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററുമായി 0484-2427010/ 9188431093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.