നാവികസേനയിൽ അഗ്നിവീർ; 1500 ഒഴിവ്
text_fieldsനാവികസേനയിൽ അഗ്നിവീർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കൻഡറി റിക്രൂട്സ് വിഭാഗത്തിൽ 1400 ഒഴിവും (വനിത 280) മെട്രിക്സ് റിക്രൂട്സ് വിഭാഗത്തിൽ 100 ഒഴിവും (വനിത 20) ആണുള്ളത്. അവിവാഹിതർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് 550 രൂപ + 18 ശതമാനം ജി.എസ്.ടി. വിജ്ഞാപനം www.goindiannavy.gov.inൽ. ഡിസംബർ എട്ടുമുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം.
യോഗ്യത: അഗ്നിവീർ എസ്.എസ്.ആർ തസ്തികക്ക് മാത് സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യം. പ്രായം: 20-23. പുരുഷന്മാർ കുറഞ്ഞത് 157 സെ.മീ., വനിതകൾ 152 സെ.മീ. ഉയരം വേണം.
നല്ല കായിക, മാനസിക ശേഷിയുണ്ടാകണം. മെട്രിക് റിക്രൂട്സിൽ എസ്.എസ്.എൽ.സി/തത്തുല്യമാണ് യോഗ്യത. മറ്റു യോഗ്യത മാനദണ്ഡങ്ങൾ സീനിയർ സെക്കൻഡറി റിക്രൂട്സിന് സമാനമാണ്. ഓൺലൈൻ പരീക്ഷ/എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യ പരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മേയിൽ പരിശീലനം ആരംഭിക്കും. ആദ്യ വർഷം 30,000 രൂപ, രണ്ടാം വർഷം 33,000 രൂപ, മൂന്നാം വർഷം 36,500 രൂപ, നാലാം വർഷം 40,000 രൂപ എന്നിങ്ങനെ പ്രതിമാസ ശമ്പളം ലഭിക്കും. പിരിഞ്ഞുപോകുമ്പോൾ 5.02 ലക്ഷം രൂപ കോർപസ് ഫണ്ടായും നൽകും. പെൻഷൻ, ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങൾ ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.