27 എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 194 തസ്തിക
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2014-15 വർഷത്തിൽ ഹയർ സെക്കൻഡറിയായി ഉയർത്തിയ 27 എയ്ഡഡ് സ്കൂളുകളിൽ 194 തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവ്. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (എച്ച്.എസ്.എസ്.ടി) ജൂനിയർ 67 തസ്തികയും എച്ച്.എസ്.എസ്.ടി 63 തസ്തിക സൃഷ്ടിച്ചും 21 തസ്തികകൾ അപ്ഗ്രേഡ് ചെയ്തുമാണ് ഉത്തരവ്.
ഏഴ് പ്രിൻസിപ്പൽ തസ്തികയും 36 ലാബ് അസിസ്റ്റൻറ് തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. സ്കൂൾ അനുവദിക്കുേമ്പാൾ സർക്കാർ കൊണ്ടുവന്ന വ്യവസ്ഥപ്രകാരം കുട്ടികളുള്ള സ്കൂളുകളിലാണ് തസ്തിക സൃഷ്ടിച്ചത്. 2017-18, 2018-19, 2019-20 അധ്യയനവർഷങ്ങളിൽ ഒരു ബാച്ചിൽ ചുരുങ്ങിയത് 50 കുട്ടികൾ ഉള്ള സ്കൂളുകളിലാണ് തസ്തിക സൃഷ്ടിച്ചത്. ഇൗ സ്കൂളുകളിൽ 2014-15 വർഷം മുതൽ അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്തുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.