വായുസേന അഗ്നിവീർ: അപേക്ഷ 17 മുതൽ
text_fieldsവായുസേനയിൽ അഗ്നിവീർ സെലക്ഷൻ ടെസ്റ്റ് മേയ് 20ന് തുടങ്ങും. അവിവാഹിതർക്ക് അപേക്ഷിക്കാം. വിജ്ഞാപനം https://agnipathvayu.cdac.inൽ. മാർച്ച് 17 രാവിലെ 10 മുതൽ 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. ഫീസ് 250 രൂപ. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കിൽ പ്ലസ് ടു/തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയരുത്.
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി ബ്രാഞ്ചിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ നേടിയവരെയും പരിഗണിക്കും. എസ്.എസ്.എൽ.സി/പ്ലസ് ടുതലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം.ശാസ്ത്രേതര വിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും അപേക്ഷിക്കാം.
പ്രായപരിധി 21. പുരുഷന്മാർക്ക് 152.5 സെ.മീറ്ററും വനിതകൾക്ക് 152 സെ.മീറ്ററും ഉയരവും ഇതിനനുസൃതമായ ഭാരവും നെഞ്ചളവിൽ അഞ്ചു സെ.മീറ്റർ വികാസശേഷിയും വേണം. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
നാലു വർഷത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം ആദ്യവർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാം വർഷം 36,500 രൂപ, നാലാം വർഷം 40,000 രൂപ. നിശ്ചിത തുക കോർപസ് ഫണ്ടിലേക്ക് പിടിക്കും. സേവന കാലാവധി അവസാനിക്കുമ്പോൾ 10.04 ലക്ഷം രൂപ സേവനനിധിയായി ലഭിക്കും. സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.