ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷക്ക് അപേക്ഷ മാർച്ച് 24നകം
text_fieldsയു.പി.എസ്.സിയുടെ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷക്ക് ഓൺലൈനായി www.upsconline.nic.in ൽ മാർച്ച് 24 വരെ അപേക്ഷിക്കാം.മെയിൻ പരീക്ഷക്കുള്ള പ്രാഥമിക സെലക്ഷൻ സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ (സ്ക്രീനിങ് ടെസ്റ്റ്) വഴിയാണ്. ഇത് ജൂൺ 27ന് ദേശീയതലത്തിൽ നടത്തും.
സ്ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് ക്ഷണിക്കുക. എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങിയതാണ് മെയിൻപരീക്ഷ. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.upsc.gov.in ൽ ലഭ്യമാണ്.
പരീക്ഷാ ഫീസ് 100 രൂപ. വനിതകൾക്കും SC/ST/PWD വിഭാഗങ്ങൾക്കും ഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. റാങ്കടിസ്ഥാനത്തിൽ ആകെ 110 ഒഴിവുകളിലാണ് നിയമനം. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.
യോഗ്യത: അംഗീകൃത ബാച്ചിലേഴ്സ് ബിരുദം (അനിമൽ ഹസ്ബെൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ്, ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
പ്രായം 2021 ആഗസ്റ്റ് ഒന്നിന് 21-32 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
മെയിൻ പരീക്ഷ: ഫോറസ്റ്റ് സർവിസ് മെയിൻ പരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിങ്ങനെ രണ്ട് പേപ്പറുകളുണ്ട്. 300 മാർക്ക് വീതം ഓപ്ഷനൽ വിഷയങ്ങളിൽ മൂന്ന് മുതൽ ആറുവരെ പേപ്പറുകളാണുള്ളത്.
ഓപ്ഷനൽ വിഷയങ്ങളിൽനിന്നും ഏതെങ്കിലും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ഓരോ പേപ്പറിനും 200 മാർക്ക് വീതം.
അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എൻജിനീയറിങ്, അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, സിവിൽ, ഫോറസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയാണ് ഓപ്ഷനൽ വിഷയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.